Nehemiah 11:9 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സിക്രിയുടെ പുത്രന്‍ യോവേല്‍ അവരുടെ മേല്‍നോട്ടക്കാരനും ഹസനൂവയുടെ പുത്രന്‍ യെഹൂദാ പട്ടണത്തിലെ രണ്ടാമത്തെ അധികാരിയും ആയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സിക്രിയുടെ മകനായ യോവേൽ അവരുടെ പ്രമാണിയും ഹസനൂവയുടെ മകനായ യെഹൂദാ പട്ടണത്തിൽ രണ്ടാമനും ആയിരുന്നു.
Malayalam 1992 MBSI
സിക്രിയുടെ മകനായ യോവേല്‍ അവരുടെ പ്രമാണിയും ഹസനൂവയുടെ മകനായ യെഹൂദാ പട്ടണത്തില്‍ രണ്ടാമനും ആയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സിക്രിയുടെ മകൻ യോവേൽ അവരുടെ പ്രമാണിയും ഹസനൂവയുടെ മകൻ യെഹൂദാ പട്ടണത്തിൽ രണ്ടാമനും ആയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സിക്രിയുടെ മകനായ യോവേൽ അവരുടെ പ്രമാണിയും ഹസനൂവയുടെ മകനായ യെഹൂദാപട്ടണത്തിൽ രണ്ടാമനും ആയിരുന്നു.
Malayalam Bible POC-ML 2013
സിക്രിയുടെ പുത്രന്‍ ജോയേല്‍ ആണ് അവരുടെ ചുമതല വഹിച്ചത്; ഹസേനുവായുടെ പുത്രന്‍ യൂദാ ആയിരുന്നു നഗരത്തില്‍ രണ്ടാമന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സിക്രിയുടെ മകനായ യോവേൽ അവരുടെ അധിപതിയും, പട്ടണത്തിന്റെ പുതിയഭാഗത്തിന്റെ ചുമതല ഹസ്സെനൂവയുടെ മകനായ യെഹൂദയ്ക്കും ആയിരുന്നു.