Nehemiah 12:22 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എല്യാശീബ്, യോയാദ, യോഹാനാന്‍, യദൂവ എന്നിവരുടെ കാലത്തു ലേവ്യരുടെയും പേര്‍ഷ്യന്‍രാജാവായ ദാരിയൂസിന്‍റെയും കാലംവരെ പുരോഹിതന്മാരുടെയും പിതൃഭവനത്തലവന്മാരുടെയും പേരുകള്‍ രേഖപ്പെടുത്തിയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എല്യാശീബ്, യോയാദാ, യോഹാനാൻ, യദ്ദൂവ എന്നിവരുടെ കാലത്തു ലേവ്യരെയും പാർസിരാജാവായ ദാര്യാവേശിന്റെ കാലത്തു പുരോഹിതന്മാരെയും പിതൃഭവനത്തലവന്മാരായി എഴുതിവെച്ചു.
Malayalam 1992 MBSI
ലേവ്യരായ പിതൃഭവനത്തലവന്മാര്‍ ഇന്നവരെന്നു എല്യാശീബിന്റെ മകനായ യോഹാനാന്റെ കാലംവരെ ദിനവൃത്താന്തപുസ്തകത്തില്‍ എഴുതിയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എല്യാശീബ്, യോയാദാ, യോഹാനാൻ, യദ്ദൂവ എന്നിവരുടെ കാലത്ത് ലേവ്യരെയും പാർസിരാജാവായ ദാര്യാവേശിന്റെ കാലത്ത് പുരോഹിതന്മാരെയും പിതൃഭവനത്തലവന്മാരായി എഴുതിവച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എല്യാശീബ്, യോയാദാ, യോഹാനാന്‍, യദ്ദൂവ എന്നിവരുടെ കാലത്തു ലേവ്യരെയും പാര്‍സിരാജാവായ ദാര്യാവേശിന്‍റെ കാലത്തു പുരോഹിതന്മാരെയും പിതൃഭവനത്തലവന്മാരായി എഴുതിവച്ചു.
Malayalam Bible POC-ML 2013
എലിയാഷിബ്‌, യോയാദാ, യോഹ നാന്‍,യദുവാ എന്നിവരുടെ കാലത്ത്‌ ലേവ്യരുടെയും പേര്‍ഷ്യാരാജാവായ ദാരിയൂസിന്‍െറ കാലംവരെ പുരോഹിതന്‍മാരുടെയും കുടുംബത്തലവന്‍മാരുടെയും പേരുവിവരംരേഖപ്പെടുത്തിയിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എല്യാശീബ്, യോയാദാ, യോഹാനാൻ, യദ്ദൂവ എന്നിവരുടെ കാലത്തെ ലേവ്യരുടെ പിതൃഭവനത്തലവന്മാരെക്കുറിച്ചും പുരോഹിതന്മാരെക്കുറിച്ചും പാർസിരാജാവായ ദാര്യാവേശിന്റെ ഭരണകാലത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.