Nehemiah 12:24 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ലേവ്യരുടെ തലവന്മാര്‍: ഹശബ്യാ, ശേരെബ്യാ, കദ്മീയേലിന്‍റെ പുത്രന്‍ യേശുവ എന്നിവര്‍ തങ്ങള്‍ക്ക് അഭിമുഖമായി നിന്ന സഹോദരരോടൊത്ത് ദൈവപുരുഷനായ ദാവീദിന്‍റെ കല്പനപ്രകാരമുള്ള സ്തുതിസ്തോത്രങ്ങള്‍ യാമംതോറും അര്‍പ്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ലേവ്യരുടെ തലവന്മാർ: ഹശബ്യാവു, ശേരെബ്യാവു, കദ്മീയേലിന്റെ മകൻ യേശുവ എന്നിവരും അവരുടെ സഹകാരികളായ സഹോദരന്മാരും ദൈവപുരുഷനായ ദാവീദിന്റെ കല്പനപ്രകാരം തരംതരമായി നിന്നു സ്തുതിയും സ്തോത്രവും ചെയ്തുവന്നു.
Malayalam 1992 MBSI
മത്ഥന്യാവും ബ്ക്കുബൂക്ക്യാവു, ഔബദ്യാവു, മെശുല്ലാം, തല്മോന്‍, അക്കൂബ്, എന്നിവര്‍ വാതിലുകള്‍ക്കരികെയുള്ള ഭണ്ഡാരഗൃഹങ്ങള്‍ കാക്കുന്ന വാതില്‍കാവല്‍ക്കാര്‍ ആയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ലേവ്യരുടെ തലവന്മാർ: ഹശബ്യാവ്, ശേരെബ്യാവ്, കദ്മീയേലിന്റെ മകൻ യേശുവ എന്നിവരും അവരുടെ സഹകാരികളായ സഹോദരന്മാരും ദൈവപുരുഷനായ ദാവീദിന്റെ കല്പനപ്രകാരം തരംതരമായി നിന്ന് സ്തുതിയും സ്തോത്രവും ചെയ്തുവന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ലേവ്യരുടെ തലവന്മാര്‍: ഹശബ്യാവ്, ശേരെബ്യാവ്, കദ്മീയേലിന്‍റെ മകന്‍ യേശുവ എന്നിവരും അവരുടെ സഹകാരികളായ സഹോദരന്മാരും ദൈവപുരുഷനായ ദാവീദിന്‍റെ കല്പനപ്രകാരം തരംതരമായി നിന്നു സ്തുതിയും സ്തോത്രവും ചെയ്തുവന്നു.
Malayalam Bible POC-ML 2013
ഹഷാബിയാ, ഷറെബിയാ, കദ്‌മിയേലിന്‍െറ പുത്രന്‍യഷുവ എന്നിവര്‍ തങ്ങള്‍ക്ക്‌ അഭിമുഖമായി നിന്ന്‌ സഹോദരന്‍മാരോടൊത്ത്‌ ദൈവപുരുഷനായ ദാവീദിന്‍െറ കല്‍പനയനുസരിച്ചുള്ള സ്‌തുതിയും കൃതജ്‌ഞതയുംയാമംതോറും ദൈവത്തിന്‌ അര്‍പ്പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഹശബ്യാവ്, ശേരെബ്യാവ്, കദ്മീയേലിന്റെ മകൻ യേശുവ എന്നിവരും അവർക്ക് അഭിമുഖമായി നിന്ന സഹകാരികളും ആയിരുന്നു ലേവ്യരുടെ തലവന്മാർ. ദൈവപുരുഷനായ ദാവീദ് നിയമിച്ചിരുന്നപ്രകാരം ഇവർ വചനപ്രതിവചനമായി സ്തുതിസ്തോത്രങ്ങൾ അർപ്പിച്ചുവന്നു.