Nehemiah 12:29 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബേത്ത്-ഗില്ഗാലില്‍നിന്നും ഗേബയുടെയും അസ്മാവെത്തിന്‍റെയും പ്രദേശങ്ങളില്‍നിന്നും വന്നുകൂടി; ഗായകര്‍ തങ്ങള്‍ക്കു വസിക്കാന്‍ യെരൂശലേമിന്‍റെ ചുറ്റും ഗ്രാമങ്ങള്‍ നിര്‍മ്മിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബേത്ത്-ഗിൽഗാലിൽനിന്നും ഗേബയുടെയും അസ്മാവെത്തിന്റെയും നാട്ടുപുറങ്ങളിൽനിന്നും വന്നുകൂടി; സംഗീതക്കാർ യെരൂശലേമിന്റെ ചുറ്റും തങ്ങൾക്കു ഗ്രാമങ്ങൾ പണിതിരുന്നു.
Malayalam 1992 MBSI
പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നേ ശുദ്ധീകരിച്ചിട്ടു ജനത്തെയും വാതിലുകളെയും മതിലിനെയും ശുദ്ധീകരിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ബേത്ത്-ഗിൽഗാലിൽനിന്നും ഗേബയുടെയും അസ്മാവെത്തിന്റെയും നാട്ടിൻപുറങ്ങളിൽനിന്നും വന്നുകൂടി; സംഗീതക്കാർ യെരൂശലേമിന്റെ ചുറ്റും തങ്ങൾക്ക് ഗ്രാമങ്ങൾ പണിതിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബേത്ത്-ഗില്ഗാലിൽനിന്നും ഗേബയുടെയും അസ്മാവെത്തിന്‍റെയും നാട്ടുപുറങ്ങളിൽനിന്നും വന്നുകൂടി; സംഗീതക്കാര്‍ യെരൂശലേമിന്‍റെ ചുറ്റും തങ്ങള്‍ക്കു ഗ്രാമങ്ങള്‍ പണിതിരുന്നു.
Malayalam Bible POC-ML 2013
ജറുസലെമിന്‍െറ പ്രാന്തങ്ങളില്‍നിന്നും ബത്‌ഗില്‍ഗാല്‍, ഗേ ബാ, അസ്‌മാവെത്ത്‌ എന്നിവിടങ്ങളില്‍നിന്നും ഗായകര്‍ വന്നുചേര്‍ന്നു. അവര്‍ ജറുസലെമിനു ചുറ്റും ഗ്രാമങ്ങള്‍ നിര്‍മിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ബേത്-ഗിൽഗാലിൽനിന്നും ഗേബായുടെയും അസ്മാവെത്തിന്റെയും പ്രദേശങ്ങളിൽനിന്നും കൂട്ടിവരുത്തി; സംഗീതജ്ഞരെല്ലാം ജെറുശലേമിനുചുറ്റും തങ്ങൾക്കായി ഗ്രാമങ്ങൾ നിർമിച്ചിരുന്നു.