Nehemiah 12:31 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് യെഹൂദാപ്രഭുക്കന്മാരെ മതിലിനു മുകളില്‍ കൊണ്ടുവന്നു സ്തോത്രഗീതം ആലപിച്ചുകൊണ്ട് പ്രദക്ഷിണം ചെയ്യാന്‍ രണ്ടു വലിയ ഗായകസംഘങ്ങളെ നിയോഗിച്ചു. അവയില്‍ ഒന്ന് മതിലിന്മേല്‍ വലത്തുഭാഗത്തുകൂടി പുറപ്പെട്ട് ചവറ്റു വാതില്‌ക്കലേക്കു പോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ ഞാൻ യെഹൂദാപ്രഭുക്കന്മാരെ മതിലിന്മേൽ കൊണ്ടുപോയി; സ്തോത്രഗാനം ചെയ്തുംകൊണ്ടു പ്രദക്ഷിണം ചെയ്യേണ്ടതിന്നു രണ്ടു വലിയ കൂട്ടങ്ങളെ നിയമിച്ചു; അവയിൽ ഒന്നു മതിലിന്മേൽ വലത്തുഭാഗത്തുകൂടി കുപ്പവാതില്ക്കലേക്കു പുറപ്പെട്ടു.
Malayalam 1992 MBSI
അവരുടെ പിന്നാലെ ഹോശയ്യാവും യെഹൂദാപ്രഭുക്കന്മാരില്‍ പാതിപേരും നടന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ ഞാൻ യെഹൂദാപ്രഭുക്കന്മാരെ മതിലിന്മേൽ കൊണ്ടുപോയി; സ്തോത്രഗാനം ചെയ്തുകൊണ്ട് പ്രദക്ഷിണം ചെയ്യേണ്ടതിന് രണ്ട് വലിയ സംഘങ്ങളെ നിയമിച്ചു; അവയിൽ ഒന്ന് മതിലിന്മേൽ വലത്തുഭാഗത്തുകൂടി കുപ്പവാതില്ക്കലേയ്ക്ക് പുറപ്പെട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ ഞാന്‍ യെഹൂദാപ്രഭുക്കന്മാരെ മതിലിന്മേൽ കൊണ്ടുപോയി; സ്തോത്രഗാനം ചെയ്തുംകൊണ്ടു പ്രദക്ഷിണം ചെയ്യേണ്ടതിനു രണ്ടു വലിയ കൂട്ടങ്ങളെ നിയമിച്ചു; അവയിൽ ഒന്നു മതിലിന്മേൽ വലത്തു ഭാഗത്തുകൂടി കുപ്പവാതിൽക്കലേക്കു പുറപ്പെട്ടു.
Malayalam Bible POC-ML 2013
അനന്തരം, ഞാന്‍ യൂദായിലെ പ്രഭുക്കന്‍മാരെ മതിലിന്‍െറ മുകളിലേക്കാനയിക്കുകയും കൃതജ്‌ഞതാ സ്‌തോത്രങ്ങളോടെ ഘോഷയാത്രനടത്തുന്നതിനു രണ്ടു വലിയ ഗായകഗണങ്ങളെ നിയോഗിക്കുകയും ചെയ്‌തു. ഒരു ഗണം മതിലിനു മുകളിലൂടെ വലത്തോട്ടു ചവറ്റുവാതില്‍വരെ പോയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തുടർന്ന് ഞാൻ യെഹൂദനേതാക്കന്മാരെ മതിലിന്റെ മുകളിലേക്കു വരുത്തി. സ്തോത്രഗാനം പാടിക്കൊണ്ട് പ്രദക്ഷിണംചെയ്യുന്ന രണ്ടു വലിയ സംഘങ്ങളെ നിയോഗിച്ചു. അവയിൽ ഒന്നു മതിലിനു മുകളിലൂടെ വലതു ഭാഗത്തേക്കു നീങ്ങി കുപ്പക്കവാടംവരെ ചെന്നു.