Nehemiah 12:35 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കാഹളങ്ങളോടുകൂടി പുരോഹിതന്മാരില്‍ ചിലരും സെഖര്യായും; (സെഖര്യാ യോനാഥാന്‍റെ പുത്രന്‍, യോനാഥാന്‍ ശെമയ്യായുടെ പുത്രന്‍, ശെമയ്യാ മത്ഥന്യായുടെ പുത്രന്‍, മത്ഥന്യാ മീഖായുടെ പുത്രന്‍, മീഖാ സക്കൂറിന്‍റെ പുത്രന്‍; സക്കൂര്‍ ആസാഫിന്‍റെ പുത്രന്‍)
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിരെമ്യാവും കാഹളങ്ങളോടുകൂടെ പുരോഹിതപുത്രന്മാരിൽ ചിലരും ആസാഫിന്റെ മകനായ സക്കൂരിന്റെ മകനായ മീഖായാവിന്റെ മകനായ മത്ഥന്യാവിന്റെ മകനായ ശെമയ്യാവിന്റെ മകനായ യോനാഥാന്റെ മകൻ സെഖര്യാവും
Malayalam 1992 MBSI
ദൈവപുരുഷനായ ദാവീദിന്റെ വാദ്യങ്ങളോടുകൂടെ അവന്റെ സഹോദരന്മാരായ ശെമയ്യാവു അസരയേലും മീലലായിയും ഗീലലായിയും മായായിയും നെഥനയേലും യെഹൂദയും ഹനാനിയും നടന്നു; എസ്രാശാസ്ത്രി അവരുടെ മുമ്പില്‍ നടന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിരെമ്യാവും കാഹളങ്ങളോടുകൂടെ പുരോഹിതപുത്രന്മാരിൽ ചിലരും ആസാഫിന്റെ മകനായ സക്കൂരിന്റെ മകനായ മീഖായാവിന്റെ മകനായ മത്ഥന്യാവിന്റെ മകനായ ശെമയ്യാവിന്റെ മകനായ യോനാഥാന്റെ മകൻ സെഖര്യാവും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കാഹളങ്ങളോടുകൂടെ പുരോഹിതപുത്രന്മാരിൽ ചിലരും ആസാഫിന്‍റെ മകനായ സക്കൂരിന്‍റെ മകനായ മീഖായാവിന്‍റെ മകനായ മത്ഥന്യാവിന്‍റെ മകനായ ശെമയ്യാവിന്‍റെ മകനായ യോനാഥാന്‍റെ മകന്‍ സെഖര്യാവും
Malayalam Bible POC-ML 2013
കാഹളമൂതിക്കൊണ്ടു പുരോഹിതപ്രമുഖന്‍മാരില്‍ ചിലരും നടന്നു. ജോനാഥാന്‍െറ പുത്രന്‍ സഖറിയായും - ജോനാഥാന്‍ ഷെമായായുടെയും ഷെമായാ, മത്താനിയായുടെയും മത്താനിയാ മിക്കായായുടെയും മിക്കായാ സക്കൂറിന്‍െറയും സക്കൂര്‍ ആസാഫിന്‍െറയും പുത്രന്‍മാരായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കാഹളമേന്തിയ ചില പുരോഹിതന്മാരും ആസാഫിന്റെ മകനായ സക്കൂരിന്റെ മകനായ മീഖായാവിന്റെ മകനായ മത്ഥന്യാവിന്റെ മകനായ ശെമയ്യാവിന്റെ മകനായ യോനാഥാന്റെ മകൻ സെഖര്യാവും