Nehemiah 12:37 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ ഉറവക്കവാടം കടന്നു ദാവീദിന്‍റെ നഗരത്തിലേക്കുള്ള നടകള്‍ കയറി ദാവീദിന്‍റെ കൊട്ടാരത്തിനപ്പുറമുള്ള മതിലിന്‍റെ കയറ്റത്തിലൂടെ ചെന്നു കിഴക്കു ജലകവാടത്തില്‍ എത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ ഉറവുവാതിൽ കടന്നു നേരെ ദാവീദിന്റെ നഗരത്തിന്റെ പടിക്കെട്ടിൽകൂടി ദാവീദിന്റെ അരമനെക്കപ്പുറം മതിലിന്റെ കയറ്റത്തിൽ കിഴക്കു നീർവ്വാതിൽവരെ ചെന്നു.
Malayalam 1992 MBSI
സ്തോത്രഗാനക്കാരുടെ രണ്ടാം കൂട്ടം അവര്‍ക്കും എതിരെ ചെന്നു; അവരുടെ പിന്നാലെ ഞാനും ജനത്തില്‍ പാതിയും മതിലിന്മേല്‍ ചൂളഗോപുരത്തിന്നു അപ്പുറം വിശാലമതില്‍വരെയും എഫ്രയീംവാതിലിന്നപ്പുറം
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ ഉറവുവാതിൽ കടന്ന് നേരെ ദാവീദിന്റെ നഗരത്തിന്റെ പടിക്കെട്ടിൽകൂടി ദാവീദിന്റെ അരമനക്കപ്പുറം മതിലിന്റെ കയറ്റത്തിൽ കിഴക്ക് നീർവ്വാതിൽവരെ ചെന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ ഉറവുവാതിൽ കടന്നു നേരേ ദാവീദിന്‍റെ നഗരത്തിന്റെ പടിക്കെട്ടിൽകൂടി ദാവീദിന്‍റെ അരമനയ്ക്കപ്പുറം മതിലിന്‍റെ കയറ്റത്തിൽ കിഴക്കു നീര്‍വാതിൽവരെ ചെന്നു.
Malayalam Bible POC-ML 2013
ഈ സംഘം ഉറവവാതില്‍ കടന്നു ദാവീദിന്‍െറ നഗരത്തിലേക്കുള്ള നടകള്‍ കയറി അവന്‍െറ കൊട്ടാരത്തിന്‍െറ പാര്‍ശ്വത്തിലുള്ള കയറ്റത്തിലൂടെ പോയി കിഴക്ക് ജലകവാടത്തിങ്കലെത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഉറവുകവാടം കടന്ന് അവർ ദാവീദിന്റെ നഗരത്തിന്റെ പടവുകയറി മതിലിന്റെ കയറ്റത്തിൽ എത്തി; ദാവീദിന്റെ അരമനയ്ക്കപ്പുറം കിഴക്കുള്ള ജലകവാടംവരെ ചെന്നു.