Nehemiah 12:39 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എഫ്രയീംവാതിലിനപ്പുറം പുരാതനകവാടം, മത്സ്യകവാടം, ഹനനേലിന്‍റെ ഗോപുരം, ശതഗോപുരം, അജകവാടം എന്നിവ കടന്നു കാവല്‍പ്പുരയ്‍ക്കടുത്തുള്ള കവാടംവരെ എത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പഴയവാതിലും മീൻവാതിലും ഹനനേലിന്റെ ഗോപുരവും ഹമ്മേയാഗോപുരവും കടന്നു ആട്ടുവാതിൽവരെയും ചെന്നു; അവർ കാരാഗൃഹവാതില്ക്കൽ നിന്നു.
Malayalam 1992 MBSI
അങ്ങനെ സ്തോത്രഗാനക്കാരുടെ കൂട്ടം രണ്ടും ഞാനും എന്നോടുകൂടെയുള്ള പ്രമാണികളില്‍ പാതിപേരും നിന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പഴയവാതിലും മീൻവാതിലും ഹനനേലിന്റെ ഗോപുരവും ഹമ്മേയാഗോപുരവും കടന്ന് ആട്ടുവാതിൽവരെയും ചെന്നു; അവർ കാരാഗൃഹവാതില്ക്കൽ നിന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എഫ്രയീംവാതിലിനപ്പുറം പഴയവാതിലും മീന്‍വാതിലും ഹനനേലിന്‍റെ ഗോപുരവും ഹമ്മേയാഗോപുരവും കടന്ന് ആട്ടുവാതിൽവരെയും ചെന്നു; അവര്‍ കാരാഗൃഹവാതിൽക്കൽ നിന്നു.
Malayalam Bible POC-ML 2013
അവര്‍ എഫ്രായിംകവാടവും പ്രാചീനകവാടവും മത്‌സ്യകവാടവും ഹനാനേല്‍ഗോപുരവും ശതഗോപുരവും അജകവാടവും പിന്നിട്ട്‌ കാവല്‍പ്പുരയ്‌ക്കടുത്തുള്ള കവാടത്തിങ്കല്‍ എത്തിനിന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എഫ്രയീം കവാടത്തിനപ്പുറം പഴയ നഗരകവാടം, മീൻകവാടം, ഹനനേലിന്റെ ഗോപുരം, ശതഗോപുരം എന്നിവ കടന്ന് ആട്ടിൻകവാടംവരെ എത്തി. അതിനുശേഷം കാവൽക്കവാടത്തിൽ വന്ന് അവർ നിന്നു.