Nehemiah 12:43 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അന്ന് അവര്‍ വലിയ യാഗങ്ങള്‍ അര്‍പ്പിച്ച് ആഹ്ലാദിച്ചു; അതിനു ദൈവം അവര്‍ക്ക് ഇട നല്‌കി; സ്‍ത്രീകളും കുട്ടികളുമെല്ലാം സന്തോഷിച്ചു. യെരൂശലേമിലെ ആഹ്ലാദപ്രകടനങ്ങള്‍ വളരെ ദൂരെ കേള്‍ക്കാമായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ അന്നു മഹായാഗങ്ങൾ അർപ്പിച്ചു സന്തോഷിച്ചു; ദൈവം അവർക്കു മഹാസന്തോഷം നല്കിയിരുന്നു; സ്ത്രീകളും പൈതങ്ങളുംകൂടെ സന്തോഷിച്ചു; അതുകൊണ്ടു യെരൂശലേമിലെ സന്തോഷഘോഷം ബഹുദൂരത്തോളം കേട്ടു.
Malayalam 1992 MBSI
അന്നു ശുശ്രൂഷിച്ചുനിലക്കുന്ന പുരോഹിതന്മാരെയും ലേവ്യരെയും കുറിച്ചു യെഹൂദാജനം സന്തോഷിച്ചതുകൊണ്ടു അവര്‍ പുരോഹിതന്മാര്‍ക്കും ലേവ്യര്‍ക്കും ന്യായപ്രമാണത്താല്‍ നിയമിക്കപ്പെട്ട ഔഹരികളെ, പട്ടണങ്ങളോടു ചേര്‍ന്ന നിലങ്ങളില്‍നിന്നു ശേഖരിച്ചു ഭണ്ഡാരത്തിന്നും ഉദര്‍ച്ചാര്‍പ്പണങ്ങള്‍ക്കും ഉള്ള അറകളില്‍ സൂക്ഷിക്കേണ്ടതിന്നു ചില പുരുഷന്മാരെ മേല്‍വിചാരകന്മാരായി നിയമിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ അന്ന് മഹായാഗങ്ങൾ അർപ്പിച്ച് സന്തോഷിച്ചു; ദൈവം അവർക്ക് മഹാസന്തോഷം നല്കിയിരുന്നു; സ്ത്രീകളും കുട്ടികളുംകൂടെ സന്തോഷിച്ചു; അതുകൊണ്ട് യെരൂശലേമിലെ സന്തോഷഘോഷം ബഹുദൂരത്തോളം കേട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ അന്നു മഹായാഗങ്ങള്‍ അര്‍പ്പിച്ചു സന്തോഷിച്ചു; ദൈവം അവര്‍ക്കു മഹാസന്തോഷം നല്കിയിരുന്നു; സ്ത്രീകളും പൈതങ്ങളുംകൂടെ സന്തോഷിച്ചു; അതുകൊണ്ടു യെരൂശലേമിലെ സന്തോഷഘോഷം ബഹുദൂരത്തോളം കേട്ടു.
Malayalam Bible POC-ML 2013
അന്ന്‌ അവര്‍ അനേകം ബലികളര്‍പ്പിക്കുകയും ആനന്‌ദിക്കുകയും ചെയ്‌തു. വലിയ ആഹ്ലാദത്തിന്‌ ദൈവം അവര്‍ക്ക്‌ ഇടനല്‍കി. സ്‌ത്രീകളും കുട്ടികളും അതില്‍ പങ്കുചേര്‍ന്നു. ജറുസലെമിന്‍െറ ആഹ്ലാദത്തിമിര്‍പ്പുകള്‍ അകലെ കേള്‍ക്കാമായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ ദിവസം അവർ വലിയ യാഗങ്ങൾ അർപ്പിച്ചുകൊണ്ട്, ദൈവം അവർക്കു മഹാസന്തോഷം നൽകിയതിൽ ആഹ്ലാദിച്ചു. സ്ത്രീകളും കുട്ടികളും ആനന്ദിച്ചു. ജെറുശലേമിലെ ആനന്ദഘോഷം ബഹുദൂരം കേൾക്കാമായിരുന്നു.