Nehemiah 12:45 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പുരോഹിതന്മാരും ലേവ്യരും ദൈവത്തിന്‍റെ ശുശ്രൂഷയും ശുദ്ധീകരണ ശുശ്രൂഷയും അനുഷ്ഠിച്ചു. ദാവീദും അദ്ദേഹത്തിന്‍റെ പുത്രന്‍ ശലോമോനും കല്പിച്ചിരുന്ന പ്രകാരം ഗായകരും വാതില്‍കാവല്‌ക്കാരും പ്രവര്‍ത്തിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ തങ്ങളുടെ ദൈവത്തിന്റെ ശുശ്രൂഷയും ശുദ്ധീകരണശുശ്രൂഷയും നടത്തി; സംഗീതക്കാരും വാതിൽകാവല്ക്കാരും ദാവീദിന്റെയും അവന്റെ മകനായ ശലോമോന്റെയും കല്പനപ്രകാരം ചെയ്തു.
Malayalam 1992 MBSI
പണ്ടു ദാവീദിന്റെയും ആസാഫിന്റെയും കാലത്തു സംഗീതക്കാര്‍ക്കും ഒരു തലവനും ദൈവത്തിന്നു സ്തുതിയും സ്തോത്രവും ആയുള്ള ഗീതങ്ങളും ഉണ്ടായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ തങ്ങളുടെ ദൈവത്തിന്റെ ശുശ്രൂഷയും ശുദ്ധീകരണശുശ്രൂഷയും നടത്തി; സംഗീതക്കാരും വാതിൽകാവല്ക്കാരും ദാവീദിന്റെയും അവന്റെ മകനായ ശലോമോന്റെയും കല്പനപ്രകാരം ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ തങ്ങളുടെ ദൈവത്തിന്‍റെ ശുശ്രൂഷയും ശുദ്ധീകരണശുശ്രൂഷയും നടത്തി; സംഗീതക്കാരും വാതിൽക്കാവല്ക്കാരും ദാവീദിന്‍റെയും അവന്‍റെ മകനായ ശലോമോന്‍റെയും കല്പനപ്രകാരം ചെയ്തു.
Malayalam Bible POC-ML 2013
അവര്‍ ദൈവത്തിന്‍െറ ശുശ്രൂഷയും ശുദ്‌ധീകരണശുശ്രൂഷയും അനുഷ്‌ഠിച്ചിരുന്നു. ദാവീദിന്‍െറയും പുത്രന്‍ സോളമന്‍െറയും അനുശാസനമനുസരിച്ച്‌ ഗായകന്‍മാരും വാതില്‍ക്കാവല്‍ക്കാരും തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ തങ്ങളുടെ ദൈവത്തിന്റെ ശുശ്രൂഷയും ശുദ്ധീകരണശുശ്രൂഷയും നിർവഹിച്ചു; ദാവീദിന്റെയും അദ്ദേഹത്തിന്റെ മകൻ ശലോമോന്റെയും കൽപ്പനപ്രകാരംതന്നെ സംഗീതജ്ഞരും വാതിൽക്കാവൽക്കാരും അവരുടെ ശുശ്രൂഷചെയ്തു.