Nehemiah 12:46 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പണ്ടു ദാവീദിന്‍റെയും ആസാഫിന്‍റെയും കാലത്ത് ഗായകര്‍ക്ക് ഒരു നേതാവുണ്ടായിരുന്നു; അവര്‍ ദൈവത്തിനു സ്തുതിഗാനങ്ങളും സ്തോത്രങ്ങളും അര്‍പ്പിച്ചിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പണ്ടു ദാവീദിന്റെയും ആസാഫിന്റെയും കാലത്തു സംഗീതക്കാർക്കു ഒരു തലവനും ദൈവത്തിന്നു സ്തുതിയും സ്തോത്രവും ആയുള്ള ഗീതങ്ങളും ഉണ്ടായിരുന്നു.
Malayalam 1992 MBSI
എല്ലായിസ്രായേലും സെരുബ്ബാബേലിന്റെ കാലത്തും നെഹെമ്യാവിന്റെ കാലത്തും സംഗീതക്കാര്‍ക്കും വാതില്‍കാവല്‍ക്കാര്‍ക്കും ദിവസേന ആവശ്യമായ ഉപജീവനം കൊടുത്തുവന്നു. അവര്‍ ലേവ്യര്‍ക്കും നിവേദിതങ്ങളെ കൊടുത്തു; ലേവ്യര്‍ അഹരോന്യര്‍ക്കും നിവേദിതങ്ങളെ കൊടുത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പണ്ട് ദാവീദിന്റെയും ആസാഫിന്റെയും കാലത്ത് സംഗീതക്കാർക്ക് ഒരു തലവനും, ദൈവത്തിന് സ്തുതിസ്തോത്രങ്ങൾ അർപ്പിച്ചുകൊണ്ടുള്ള ഗീതങ്ങളും ഉണ്ടായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പണ്ടു ദാവീദിന്‍റെയും ആസാഫിന്‍റെയും കാലത്തു സംഗീതക്കാര്‍ക്ക് ഒരു തലവനും ദൈവത്തിനു സ്തുതിയും സ്തോത്രവും ആയുള്ള ഗീതങ്ങളും ഉണ്ടായിരുന്നു.
Malayalam Bible POC-ML 2013
പണ്ടു ദാവീദിന്‍െറയും ആസാഫിന്‍െറയും കാലത്ത്‌ ഗായകന്‍മാര്‍ക്കു നേതാവുണ്ടായിരുന്നു. സ്‌തുതിയുടെയും കൃതജ്‌ഞ തയുടെയും ഗാനങ്ങള്‍ ദൈവസന്നിധിയില്‍ അവര്‍ ആലപിച്ചിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പൂർവകാലംമുതൽതന്നെ—ദാവീദിന്റെയും ആസാഫിന്റെയും നാളുകൾമുതൽതന്നെ—ദൈവത്തിനു സ്തുതിസ്തോത്രങ്ങൾ അർപ്പിച്ചുകൊണ്ടുള്ള ഗാനങ്ങൾ സംഗീതസംവിധായകരുടെ നേതൃത്വത്തിൽ ആലപിക്കുക പതിവായിരുന്നു.