Nehemiah 13:21 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് ഞാന്‍ അവര്‍ക്ക് താക്കീതു നല്‌കി: “നിങ്ങള്‍ മതിലിനരികെ പാര്‍ക്കുന്നതെന്ത്? നിങ്ങള്‍ ഇതാവര്‍ത്തിച്ചാല്‍ ഞാന്‍ നിങ്ങളെ ശിക്ഷിക്കും.” അന്നുമുതല്‍ അവര്‍ ശബത്തില്‍ വരാതെയായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ ഞാൻ അവരെ പ്രബോധിപ്പിച്ചു: നിങ്ങൾ മതിലിന്നരികെ രാപാർക്കുന്നതെന്തു? നിങ്ങൾ ഇനിയും അങ്ങനെ ചെയ്താൽ ഞാൻ നിങ്ങളെ പിടിക്കും എന്നു അവരോടു പറഞ്ഞു. ആ കാലംമുതൽ അവർ ശബ്ബത്തിൽ വരാതെയിരുന്നു.
Malayalam 1992 MBSI
ആകയാല്‍ ഞാന്‍ അവരെ പ്രബോധിപ്പിച്ചുനിങ്ങള്‍ മതിലിന്നരികെ രാപാര്‍ക്കുംന്നതെന്തു? നിങ്ങള്‍ ഇനിയും അങ്ങനെ ചെയ്താല്‍ ഞാന്‍ നിങ്ങളെ പിടിക്കും എന്നു അവരോടു പറഞ്ഞു. ആ കാലംമുതല്‍ അവര്‍ ശബ്ബത്തില്‍ വരാതെയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആകയാൽ ഞാൻ അവർക്ക് മുന്നറിയിപ്പ് നൽകി: “നിങ്ങൾ മതിലിനരികെ രാപാർക്കുന്നതെന്ത്? നിങ്ങൾ ഇനിയും ഇത് ആവർത്തിച്ചാൽ ഞാൻ നിങ്ങളെ പിടിക്കും” എന്ന് അവരോട് പറഞ്ഞു. ആ കാലംമുതൽ അവർ ശബ്ബത്തിൽ വരാതെയായി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാൽ ഞാന്‍ അവരെ പ്രബോധിപ്പിച്ചു: നിങ്ങള്‍ മതിലിനരികെ രാപാര്‍ക്കുന്നതെന്ത്? നിങ്ങള്‍ ഇനിയും അങ്ങനെ ചെയ്താൽ ഞാന്‍ നിങ്ങളെ പിടിക്കും എന്ന് അവരോടു പറഞ്ഞു. ആ കാലംമുതൽ അവര്‍ ശബ്ബത്തിൽ വരാതെയിരുന്നു.
Malayalam Bible POC-ML 2013
അപ്പോള്‍, ഞാനവരെ ശാസിച്ചു. നിങ്ങള്‍ എന്താണു മതിലിനു മുന്‍പില്‍ താമസിക്കുന്നത്‌? ഇതു തുടര്‍ന്നാല്‍ എനിക്കു ബലം പ്രയോഗിക്കേണ്ടിവരും. പിന്നീട്‌ അവര്‍ സാബത്തില്‍ വന്നിട്ടില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നിങ്ങൾ മതിലിനരികെ രാത്രി ചെലവഴിക്കുന്നതെന്ത്? ഇനി ഇതാവർത്തിച്ചാൽ ഞാൻ നിങ്ങളെ അറസ്റ്റ് ചെയ്യും” എന്നു ഞാൻ അവരെ താക്കീതു ചെയ്തു. ആ കാലംമുതൽ അവർ ശബ്ബത്തിൽ വരാതായി.