Nehemiah 13:6 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈ സമയത്ത് ഞാന്‍ യെരൂശലേമില്‍ ഉണ്ടായിരുന്നില്ല. ബാബിലോണ്‍രാജാവായ അര്‍ത്ഥക്സേര്‍ക്സസ് രാജാവിന്‍റെ വാഴ്ചയുടെ മുപ്പത്തിരണ്ടാം വര്‍ഷം ഞാന്‍ രാജാവിന്റെ അടുക്കല്‍ പോയിരുന്നു. കുറച്ചുകാലം കഴിഞ്ഞ് രാജാവിന്‍റെ അനുവാദത്തോടെ ഞാന്‍ യെരൂശലേമില്‍ മടങ്ങിയെത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ കാലത്തൊക്കെയും ഞാൻ യെരൂശലേമിൽ ഉണ്ടായിരുന്നില്ല: ബാബേൽരാജാവായ അർത്ഥഹ്ശഷ്ടാവിന്റെ മുപ്പത്തിരണ്ടാം ആണ്ടിൽ ഞാൻ രാജാവിന്റെ അടുക്കൽ പോയിരുന്നു; കുറെനാൾ കഴിഞ്ഞിട്ടു
Malayalam 1992 MBSI
ഈ കാലത്തൊക്കെയും ഞാന്‍ യെരൂശലേമില്‍ ഉണ്ടായിരുന്നില്ലബാബേല്‍ രാജാവായ അര്‍ത്ഥഹ് ശഷ്ടാവിന്റെ മുപ്പത്തിരണ്ടാം ആണ്ടില്‍ ഞാന്‍ രാജാവിന്റെ അടുക്കല്‍ പോയിരുന്നു; കുറെനാള്‍ കഴിഞ്ഞിട്ടു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈ കാലത്തൊക്കെയും ഞാൻ യെരൂശലേമിൽ ഉണ്ടായിരുന്നില്ല: ബാബേൽരാജാവായ അർത്ഥഹ്ശഷ്ടാവിന്റെ മുപ്പത്തിരണ്ടാം ആണ്ടിൽ ഞാൻ രാജാവിന്റെ അടുക്കൽ പോയിരുന്നു; കുറെനാൾ കഴിഞ്ഞിട്ട്
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈ കാലത്തൊക്കെയും ഞാന്‍ യെരൂശലേമിൽ ഉണ്ടായിരുന്നില്ല; ബാബേൽരാജാവായ അര്‍ത്ഥഹ്ശഷ്ടാവിന്‍റെ മുപ്പത്തിരണ്ടാം ആണ്ടിൽ ഞാന്‍ രാജാവിന്‍റെ അടുക്കൽ പോയിരുന്നു; കുറെനാള്‍ കഴിഞ്ഞിട്ടു ഞാന്‍ രാജാവിനോട് അനുവാദം വാങ്ങി
Malayalam Bible POC-ML 2013
ഈ സമയത്തു ഞാന്‍ ജറുസലെമില്‍ ഉണ്ടായിരുന്നില്ല. ബാബിലോണ്‍ രാജാവായ അര്‍ത്താക്‌സെര്‍ക്‌സസിന്‍െറ മുപ്പത്തിരണ്ടാം ഭരണ വര്‍ഷത്തില്‍ ഞാന്‍ രാജാവിനെ കാണാന്‍ പോയിരിക്കുകയായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതെല്ലാം നടക്കുന്ന സമയത്ത് ഞാൻ ജെറുശലേമിൽ ഉണ്ടായിരുന്നില്ല; കാരണം, ബാബേൽരാജാവായ അർഥഹ്ശഷ്ടാവിന്റെ മുപ്പത്തിരണ്ടാമാണ്ടിൽ ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്കു മടങ്ങിപ്പോയിരുന്നു. കുറെനാൾ കഴിഞ്ഞിട്ട് ഞാൻ അദ്ദേഹത്തിൽനിന്നും അനുവാദം വാങ്ങി