Nehemiah 2:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേല്യരുടെ ക്ഷേമം അന്വേഷിക്കാന്‍ ഒരാള്‍ വന്നു എന്നു കേട്ടപ്പോള്‍ ഹോരോന്യനായ സന്‍ബല്ലത്തും അമ്മോന്യയിലെ ഒരു ഉദ്യോഗസ്ഥനായ തോബീയായും അത്യന്തം അസന്തുഷ്ടരായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹോരോന്യനായ സൻബല്ലത്തും അമ്മോന്യനായ ദാസൻ തോബീയാവും ഇതു കേട്ടപ്പോൾ യിസ്രായേൽമക്കൾക്കു ഗുണം ചെയ്‌വാൻ ഒരു ആൾ വന്നതു അവർക്കു ഏറ്റവും അനിഷ്ടമായി.
Malayalam 1992 MBSI
ഹോരോന്യനായ സന്‍ ബല്ലത്തും അമ്മോന്യനായ ദാസന്‍ തോബീയാവും ഇതു കേട്ടപ്പോള്‍ യിസ്രായേല്‍മക്കള്‍ക്കു ഗുണം ചെയ്‍വാന്‍ ഒരു ആള്‍ വന്നതു അവര്‍ക്കും ഏറ്റവും അനിഷ്ടമായി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഹോരോന്യനായ സൻബല്ലത്തും അമ്മോന്യനായ ദാസൻ തോബീയാവും ഇത് കേട്ടപ്പോൾ യിസ്രായേൽമക്കൾക്ക് ഗുണം ചെയ്‌വാൻ ഒരു ആൾ വന്നത് അവർക്ക് ഏറ്റവും അനിഷ്ടമായി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഹോരോന്യനായ സന്‍ബല്ലത്തും അമ്മോന്യനായ ദാസന്‍ തോബീയാവും ഇതു കേട്ടപ്പോള്‍ യിസ്രായേൽ മക്കള്‍ക്കു ഗുണം ചെയ്‍വാന്‍ ഒരു ആള്‍ വന്നത് അവര്‍ക്ക് ഏറ്റവും അനിഷ്ടമായി.
Malayalam Bible POC-ML 2013
എന്നാല്‍, ഇസ്രായേല്‍ജനത്തിന്‍െറ നന്‍മയ്‌ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഒരുവന്‍ വന്നിരിക്കുന്നുവെന്നു കേട്ട് ഹെറോണ്യനായ സന്‍ബല്ലാത്തും അമ്മോന്യനായ തോബിയാ എന്ന ദാസനും അത്യന്തം അസന്തുഷ്‌ടരായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഹോരോന്യനായ സൻബല്ലത്തും അമ്മോന്യ ഉദ്യോഗസ്ഥനായ തോബിയാവും ഇത് അറിഞ്ഞു; ഇസ്രായേലിന്റെ ക്ഷേമം ലക്ഷ്യമാക്കി ഒരാൾ വന്നിരിക്കുന്നത് അവർക്ക് വളരെ അസ്വസ്ഥതയുണ്ടാക്കി.