Nehemiah 2:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെരൂശലേമിനുവേണ്ടി ദൈവം എന്‍റെ മനസ്സില്‍ തോന്നിപ്പിച്ചിരുന്ന കാര്യങ്ങള്‍ ഞാന്‍ ആരോടും പറഞ്ഞിരുന്നില്ല. ഞാനും എന്‍റെ ഏതാനും അനുയായികളും അടുത്ത രാത്രിയില്‍ എഴുന്നേറ്റു പുറത്തു കടന്നു. ഞാന്‍ കയറിയിരുന്ന മൃഗമല്ലാതെ മറ്റൊരു മൃഗവും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാനും എന്നോടുകൂടെ ചില പുരുഷന്മാരും രാത്രിയിൽ എഴുന്നേറ്റു; എന്നാൽ യെരൂശലേമിൽ ചെയ്‌വാൻ എന്റെ ദൈവം എന്റെ മനസ്സിൽ തോന്നിച്ചിരുന്നതു ഞാൻ ആരോടും പറഞ്ഞിട്ടില്ലായിരുന്നു; ഞാൻ കയറിയിരുന്ന മൃഗം അല്ലാതെ മറ്റൊരു മൃഗവും എന്നോടുകൂടെ ഉണ്ടായിരുന്നില്ല.
Malayalam 1992 MBSI
ഞാനും എന്നോടുകൂടെ ചില പുരുഷന്മാരും രാത്രിയില്‍ എഴുന്നേറ്റു; എന്നാല്‍ യെരൂശലേമില്‍ ചെയ്‍വാന്‍ എന്റെ ദൈവം എന്റെ മനസ്സില്‍ തോന്നിച്ചിരുന്നതു ഞാന്‍ ആരോടും പറഞ്ഞിട്ടില്ലായിരുന്നു; ഞാന്‍ കയറിയിരുന്ന മൃഗം അല്ലാതെ മറ്റൊരു മൃഗവും എന്നോടുകൂടെ ഉണ്ടായിരുന്നില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാനും എന്നോടുകൂടെ ചില പുരുഷന്മാരും രാത്രിയിൽ എഴുന്നേറ്റു; എന്നാൽ യെരൂശലേമിൽ ചെയ്‌വാൻ എന്റെ ദൈവം എന്റെ മനസ്സിൽ തോന്നിച്ചിരുന്നത് ഞാൻ ആരോടും പറഞ്ഞിട്ടില്ലായിരുന്നു; ഞാൻ കയറിയിരുന്ന മൃഗം അല്ലാതെ മറ്റൊരു മൃഗവും എന്നോടുകൂടെ ഉണ്ടായിരുന്നില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാനും എന്നോടുകൂടെ ചില പുരുഷന്മാരും രാത്രിയിൽ എഴുന്നേറ്റു; എന്നാൽ യെരൂശലേമിൽ ചെയ്‍വാന്‍ എന്‍റെ ദൈവം എന്‍റെ മനസ്സിൽ തോന്നിച്ചിരുന്നതു ഞാന്‍ ആരോടും പറഞ്ഞിട്ടില്ലായിരുന്നു; ഞാന്‍ കയറിയിരുന്ന മൃഗമല്ലാതെ മറ്റൊരു മൃഗവും എന്നോടുകൂടെ ഉണ്ടായിരുന്നില്ല.
Malayalam Bible POC-ML 2013
ഞാനും കൂടെയുണ്ടായിരുന്ന ചിലരും രാത്രിയില്‍ എഴുന്നേ റ്റു. ജറുസലെമിനു വേണ്ടി ചെയ്യാന്‍ എന്‍െറ ദൈവം മനസ്‌സില്‍ തോന്നിച്ചത്‌ ഞാന്‍ ആരെയും അറിയിച്ചില്ല. സവാരി ചെയ്‌തിരുന്ന മൃഗമല്ലാതെ വേറൊന്നും കൂടെ ഉണ്ടായിരുന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ചില ആൾക്കാരുമായി രാത്രിയിൽ പുറപ്പെട്ടു. ജെറുശലേമിനെക്കുറിച്ച് ദൈവം എന്റെ ഹൃദയത്തിൽ നൽകിയ ചിന്തകൾ ഞാൻ ആരോടും പറഞ്ഞിരുന്നില്ല. ഞാൻ കയറിയിരുന്ന മൃഗമല്ലാതെ, മറ്റു മൃഗങ്ങളൊന്നും എന്നോടുകൂടെ ഉണ്ടായിരുന്നില്ല.