Nehemiah 2:20 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ അവരോടു പറഞ്ഞു: “സ്വര്‍ഗസ്ഥനായ ദൈവം ഞങ്ങള്‍ക്കു വിജയം നല്‌കും; അവിടുത്തെ ദാസരായ ഞങ്ങള്‍ മതില്‍ പണിയും. നിങ്ങള്‍ക്കു യെരൂശലേമില്‍ ഓഹരിയില്ല, അവകാശമില്ല, സ്മാരകവുമില്ല.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു ഞാൻ അവരോടു: സ്വർഗ്ഗത്തിലെ ദൈവം ഞങ്ങൾക്കു കാര്യം സാധിപ്പിക്കും; ആകയാൽ അവന്റെ ദാസന്മാരായ ഞങ്ങൾ എഴുന്നേറ്റു പണിയും; നിങ്ങൾക്കോ യെരൂശലേമിൽ ഒരു ഓഹരിയും അവകാശവും ജ്ഞാപകവുമില്ല എന്നുത്തരം പറഞ്ഞു.
Malayalam 1992 MBSI
അതിന്നു ഞാന്‍ അവരോടുസ്വര്‍ഗ്ഗത്തിലെ ദൈവം ഞങ്ങള്‍ക്കു കാര്യം സാധിപ്പിക്കും; ആകയാല്‍ അവന്റെ ദാസന്മാരായ ഞങ്ങള്‍ എഴുന്നേറ്റു പണിയും; നിങ്ങള്‍ക്കോ യെരൂശലേമില്‍ ഒരു ഔഹരിയും അവകാശവും ജ്ഞാപകവുമില്ല എന്നുത്തരം പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന് ഞാൻ അവരോട്: “സ്വർഗ്ഗത്തിലെ ദൈവം ഞങ്ങൾക്ക് കാര്യം സാധിപ്പിക്കും; ആകയാൽ തന്റെ ദാസന്മാരായ ഞങ്ങൾ എഴുന്നേറ്റ് പണിയും; നിങ്ങൾക്കോ യെരൂശലേമിൽ ഒരു ഓഹരിയോ അവകാശമോ സ്മാരകമോ ഉണ്ടായിരിക്കയില്ല” എന്നുത്തരം പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിനു ഞാന്‍ അവരോട്: സ്വര്‍ഗത്തിലെ ദൈവം ഞങ്ങള്‍ക്കു കാര്യം സാധിപ്പിക്കും; ആകയാൽ അവന്‍റെ ദാസന്മാരായ ഞങ്ങള്‍ എഴുന്നേറ്റു പണിയും; നിങ്ങള്‍ക്കോ യെരൂശലേമിൽ ഒരു ഓഹരിയും അവകാശവും ജ്ഞാപകവുമില്ല എന്നുത്തരം പറഞ്ഞു.
Malayalam Bible POC-ML 2013
ഞാന്‍ മറുപടി നല്‍കി: സ്വര്‍ഗത്തിന്‍െറ ദൈവം ഞങ്ങള്‍ക്കു വിജയം നല്‍കും. അവിടുത്തെ ദാസന്‍മാരായ ഞങ്ങള്‍ പണിയും. എന്നാല്‍, നിങ്ങള്‍ക്കു ജറുസലെമില്‍ ഓഹരിയോ അവകാശമോ സ്‌മാരകമോ ഉണ്ടായിരിക്കുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനു മറുപടിയായി ഞാൻ പറഞ്ഞു: “സ്വർഗത്തിലെ ദൈവം ഞങ്ങൾക്കു ജയം നൽകും; ആകയാൽ അവിടത്തെ ദാസരായ ഞങ്ങൾ ഈ മതിൽ പുനർനിർമിക്കും. എന്നാൽ, നിങ്ങൾക്ക് ജെറുശലേമിൽ ഓഹരിയോ അർഹതയോ ചരിത്രപരമായ അവകാശമോ ഇല്ലല്ലോ.”