Nehemiah 2:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“തിരുവുള്ളമുണ്ടെങ്കില്‍, അങ്ങ് എന്നില്‍ പ്രസാദിക്കുന്നെങ്കില്‍ എന്‍റെ പിതാക്കന്മാരുടെ കല്ലറകള്‍ ഉള്ള പട്ടണം പുതുക്കിപ്പണിയാന്‍ അടിയനെ യെഹൂദ്യയിലേക്ക് അയച്ചാലും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രാജാവിനോടു: രാജാവിന്നു തിരുവുള്ളമുണ്ടായി അടിയന്നു തിരുമുമ്പിൽ ദയ ലഭിച്ചു എങ്കിൽ അടിയനെ യെഹൂദയിൽ എന്റെ പിതാക്കന്മാരുടെ കല്ലറകളുള്ള പട്ടണത്തിലേക്കു അതു പണിയേണ്ടതിന്നു ഒന്നു അയക്കേണമേ എന്നുണർത്തിച്ചു.
Malayalam 1992 MBSI
രാജാവിനോടുരാജാവിന്നു തിരുവുള്ളമുണ്ടായി അടിയന്നു തിരുമുമ്പില്‍ ദയ ലഭിച്ചു എങ്കില്‍ അടിയനെ യെഹൂദയില്‍ എന്റെ പിതാക്കന്മാരുടെ കല്ലറകളുള്ള പട്ടണത്തിലേക്കു അതു പണിയേണ്ടതിന്നു ഒന്നു അയക്കേണമേ എന്നുണര്‍ത്തിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രാജാവിനോട്: “രാജാവിന് തിരുഹിതമുണ്ടായി അടിയന് തിരുമുമ്പിൽ ദയ ലഭിച്ചു എങ്കിൽ അടിയനെ യെഹൂദയിൽ എന്റെ പിതാക്കന്മാരുടെ കല്ലറകളുള്ള പട്ടണത്തിലേയ്ക്ക് അത് പണിയേണ്ടതിന് അയക്കേണമേ” എന്ന് ഉണർത്തിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രാജാവിനോട്: രാജാവിന് തിരുവുള്ളമുണ്ടായി അടിയനു തിരുമുമ്പിൽ ദയ ലഭിച്ചു എങ്കിൽ അടിയനെ യെഹൂദായിൽ എന്‍റെ പിതാക്കന്മാരുടെ കല്ലറകളുള്ള പട്ടണത്തിലേക്ക് അതു പണിയേണ്ടതിന് ഒന്ന് അയയ്ക്കേണമേ എന്നുണര്‍ത്തിച്ചു.
Malayalam Bible POC-ML 2013
സ്വര്‍ഗസ്‌ഥനായ ദൈവത്തോടു പ്രാര്‍ഥിച്ചതിനുശേഷം ഞാന്‍ രാജാവിനോടു പറഞ്ഞു: രാജാവിന് ഇഷ്‌ടമെങ്കില്‍, ഈ ദാസനോടു പ്രീതി തോന്നുന്നെങ്കില്‍, എന്‍െറ പിതാക്കന്‍മാര്‍ നിദ്രകൊള്ളുന്ന നഗരം പുനരുദ്‌ധരിക്കുന്നതിന് എന്നെ യൂദായിലേക്ക് അയച്ചാലും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രാജാവിനോട്, “അങ്ങേക്കു തിരുഹിതമുണ്ടായി, അവിടത്തെ തിരുമുമ്പിൽ ദാസനു ദയ ലഭിച്ചുവെങ്കിൽ, യെഹൂദ്യയിൽ എന്റെ പിതാക്കന്മാരുടെ കല്ലറകളുള്ള നഗരം പുനർനിർമിക്കുന്നതിന് അടിയനെ അയയ്ക്കണമേ” എന്നപേക്ഷിച്ചു.