Nehemiah 2:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജാവു ചോദിച്ചു: “നിനക്ക് എത്രനാള്‍ വേണ്ടിവരും? നീ എപ്പോള്‍ മടങ്ങിവരും? അതിനുവേണ്ട സമയം ഞാന്‍ അറിയിച്ചു. രാജാവ് അതനുവദിക്കുകയും ചെയ്തു. അപ്പോള്‍ രാജ്ഞിയും അവിടുത്തോടൊപ്പം ഉണ്ടായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു രാജാവു‒രാജ്ഞിയും അരികെ ഇരുന്നിരുന്നു‒: നിന്റെ യാത്രെക്കു എത്ര നാൾ വേണം? നീ എപ്പോൾ മടങ്ങിവരും എന്നു എന്നോടു ചോദിച്ചു. അങ്ങനെ എന്നെ അയപ്പാൻ രാജാവിന്നു സമ്മതമായി; ഞാൻ ഒരു അവധിയും പറഞ്ഞു.
Malayalam 1992 MBSI
അതിന്നു രാജാവു--രാജ്ഞിയും അരികെ ഇരുന്നിരുന്നു--നിന്റെ യാത്രെക്കു എത്രനാള്‍ വേണം? നീ എപ്പോള്‍ മടങ്ങിവരും എന്നു എന്നോടു ചോദിച്ചു. അങ്ങനെ എന്നെ അയപ്പാന്‍ രാജാവിന്നു സമ്മതമായി; ഞാന്‍ ഒരു അവധിയും പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന് രാജാവ്: “നിന്റെ യാത്രക്ക് എത്ര നാൾ വേണം? നീ എപ്പോൾ മടങ്ങിവരും” എന്ന് എന്നോട് ചോദിച്ചു. രാജ്ഞിയും അപ്പോൾ അരികെ ഇരുന്നിരുന്നു. അങ്ങനെ എന്നെ അയപ്പാൻ രാജാവിന് സമ്മതമായി; ഞാൻ ഒരു കാലാവധിയും പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന് രാജാവ്-രാജ്ഞിയും അരികെ ഇരുന്നിരുന്നു-: നിന്‍റെ യാത്രയ്ക്ക് എത്രനാള്‍ വേണം? നീ എപ്പോള്‍ മടങ്ങിവരും എന്ന് എന്നോടു ചോദിച്ചു. അങ്ങനെ എന്നെ അയയ്പാന്‍ രാജാവിനു സമ്മതമായി; ഞാന്‍ ഒരു അവധിയും പറഞ്ഞു.
Malayalam Bible POC-ML 2013
രാജാവു ചോദിച്ചു: എത്രനാളത്തേക്കാണ്‌ നീ പോകുന്നത്‌? എന്നു മടങ്ങിവരും? ഞാന്‍ കാലാവധി പറഞ്ഞു. അവന്‍ എന്നെ പോകാന്‍ അനുവദിച്ചു. അപ്പോള്‍, രാജ്‌ഞിയും സമീപത്തുണ്ടായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നിന്റെ യാത്രയ്ക്ക് എത്രനാൾ എടുക്കും? നീ എപ്പോൾ മടങ്ങിവരും?” എന്നു രാജാവ് എന്നോടു ചോദിച്ചു. അപ്പോൾ രാജ്ഞിയും അദ്ദേഹത്തിന്റെ അടുക്കൽ ഉണ്ടായിരുന്നു. എന്നെ അയയ്ക്കാൻ രാജാവിനു സമ്മതമായി; ഞാൻ ഒരു അവധിയും പറഞ്ഞു.