Nehemiah 2:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“യെഹൂദ്യയില്‍ എത്തുംവരെ പ്രവിശ്യകള്‍ കടന്നുപോകാന്‍ അനുവാദം ലഭിക്കുന്നതിനു ഭരണാധികാരികള്‍ക്കു നല്‌കാനുള്ള കത്തുകള്‍ തന്നാലും” എന്നു ഞാന്‍ രാജാവിനോട് അപേക്ഷിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രാജാവിന്നു തിരുവുള്ളമുണ്ടായി ഞാൻ യെഹൂദയിൽ എത്തുംവരെ നദിക്കു അക്കരെയുള്ള ദേശാധിപതിമാർ എന്നെ കടത്തിവിടേണ്ടതിന്നു
Malayalam 1992 MBSI
രാജാവിന്നു തിരുവുള്ളമുണ്ടായി ഞാന്‍ യെഹൂദയില്‍ എത്തുംവരെ നദിക്കു അക്കരെയുള്ള ദേശാധിപതിമാര്‍ എന്നെ കടത്തിവിടേണ്ടതിന്നു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“രാജാവിന് ഹിതമെങ്കിൽ, ഞാൻ യെഹൂദയിൽ എത്തുംവരെ നദിക്ക് അക്കരെയുള്ള ദേശാധിപതിമാർ എന്നെ കടത്തിവിടേണ്ടതിന്
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രാജാവിനു തിരുവുള്ളമുണ്ടായി ഞാന്‍ യെഹൂദായിൽ എത്തുംവരെ നദിക്ക് അക്കരെയുള്ള ദേശാധിപതിമാര്‍ എന്നെ കടത്തിവിടേണ്ടതിന്
Malayalam Bible POC-ML 2013
ഞാന്‍ രാജാവിനോട്‌ അഭ്യര്‍ഥിച്ചു: നദിക്കക്കരെയുള്ള പ്രദേശത്തൂടെ യൂദായില്‍ എത്താനുള്ള അനുവാദത്തിന്‌ അവിടത്തെ ഭരണാധിപന്‍മാര്‍ക്കു ദയവായി കത്തുകള്‍ തന്നാലും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ ഇതുകൂടി രാജാവിനോട് അപേക്ഷിച്ചു: “രാജാവിനു ഹിതമെങ്കിൽ, യെഹൂദ്യയിലേക്കുള്ള എന്റെ സുഗമമായ യാത്രയ്ക്കുള്ള സഹായങ്ങൾ നൽകുന്നതിന് യൂഫ്രട്ടീസ് നദിക്കക്കരെയുള്ള ദേശാധിപതിമാർക്കു കത്തുകൾ നൽകിയാലും.