Nehemiah 3:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മുഖ്യപുരോഹിതനായ എല്യാശീബും സഹപുരോഹിതന്മാരും ചേര്‍ന്ന് അജകവാടം വീണ്ടും പണിയുകയും അതിന്‍റെ പ്രതിഷ്ഠാകര്‍മം നിര്‍വഹിക്കുകയും കതകുകള്‍ പിടിപ്പിക്കുകയും ചെയ്തു. ശതഗോപുരവും ഹനനയേല്‍ഗോപുരവും വരെയുള്ള മതിലിന്‍റെ ഭാഗങ്ങള്‍ പണിതു പ്രതിഷ്ഠിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ മഹാപുരോഹിതനായ എല്യാശീബും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും എഴുന്നേറ്റു ആട്ടിൻ വാതിൽ പണിതു: അവർ അതു പ്രതിഷ്ഠിച്ചു അതിന്റെ കതകുകളും വെച്ചു; ഹമ്മേയാഗോപുരംവരെയും ഹനനയേൽഗോപുരംവരെയും അവർ അതു പ്രതിഷ്ഠിച്ചു.
Malayalam 1992 MBSI
അങ്ങനെ മഹാപുരോഹിതനായ എല്യാശീബും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും എഴുന്നേറ്റു ആട്ടിന്‍ വാതില്‍ പണിതുഅവര്‍ അതു പ്രതിഷ്ഠിച്ചു അതിന്റെ കതകുകളും വെച്ചു; ഹമ്മേയാഗോപുരംവരെയും ഹനനയേല്‍ഗോപുരംവരെയും അവര്‍ അതു പ്രതിഷ്ഠിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ മഹാപുരോഹിതനായ എല്യാശീബും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും എഴുന്നേറ്റ് ആട്ടിൻ വാതിൽ പണിതു: അവർ അത് പ്രതിഷ്ഠിച്ച് അതിന്റെ കതകുകളും വച്ചു; ഹമ്മേയാഗോപുരംവരെയും ഹനനയേൽഗോപുരംവരെയും അവർ അത് പ്രതിഷ്ഠിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ മഹാപുരോഹിതനായ എല്യാശീബും അവന്‍റെ സഹോദരന്മാരായ പുരോഹിതന്മാരും എഴുന്നേറ്റ് ആട്ടിന്‍വാതിൽ പണിതു; അവര്‍ അതു പ്രതിഷ്ഠിച്ച് അതിന്‍റെ കതകുകളും വച്ചു; ഹമ്മേയാഗോപുരംവരെയും ഹനനയേൽഗോപുരംവരെയും അവര്‍ അതു പ്രതിഷ്ഠിച്ചു.
Malayalam Bible POC-ML 2013
പ്രധാന പുരോഹിതനായ എലിയാഷിബ്‌ സഹപുരോഹിതന്‍മാരോടൊത്ത്‌ അജക വാടം പണിതു. അവര്‍ അതിന്‍െറ പ്രതിഷ്‌ഠാകര്‍മം നടത്തുകയും കതകുകള്‍ പിടിപ്പിക്കുകയും ചെയ്‌തു. ശതഗോപുരവും ഹനനേല്‍ ഗോപുരവുംവരെ പണിത്‌ പ്രതിഷ്‌ഠാകര്‍മം നടത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മഹാപുരോഹിതനായ എല്യാശീബ്, അദ്ദേഹത്തിന്റെ കൂട്ടാളികളായ പുരോഹിതരോടൊപ്പം വേല ആരംഭിച്ച് ആട്ടിൻകവാടം പണിതു. അവർ അതു പ്രതിഷ്ഠിച്ച് വാതിലുകൾ പുനഃസ്ഥാപിച്ചു. ശതഗോപുരം വരെയും ഹനനയേൽ ഗോപുരംവരെയും അവർ അതു പ്രതിഷ്ഠിച്ചു.