Nehemiah 3:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിനപ്പുറം യെരൂശലേമില്‍ മറ്റേ പകുതി ഭാഗത്തിന്‍റെ അധിപനായ ഹല്ലോഹേശിന്‍റെ പുത്രന്‍ ശല്ലൂമും അയാളുടെ പുത്രിമാരും ചേര്‍ന്ന് അറ്റകുറ്റപ്പണികള്‍ തീര്‍ത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ അപ്പുറം യെരൂശലേംദേശത്തിന്റെ മറ്റെ പാതിക്കു പ്രഭുവായ ഹല്ലോഹേശിന്റെ മകൻ ശല്ലൂമും അവന്റെ പുത്രിമാരും അറ്റകുറ്റം തീർത്തു.
Malayalam 1992 MBSI
അവന്റെ അപ്പുറം യെരൂശലേംദേശത്തിന്റെ മറ്റെ പാതിക്കു പ്രഭുവായ ഹല്ലോഹേശിന്റെ മകന്‍ ശല്ലൂമും അവന്റെ പുത്രിമാരും അറ്റകുറ്റം തീര്‍ത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിനപ്പുറം യെരൂശലേംദേശത്തിന്റെ മറ്റെ പകുതിയുടെ പ്രഭുവായ ഹല്ലോഹേശിന്റെ മകൻ ശല്ലൂമും അവന്റെ പുത്രിമാരും അറ്റകുറ്റം തീർത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ അപ്പുറം യെരൂശലേംദേശത്തിന്‍റെ മറ്റേ പാതിക്കു പ്രഭുവായ ഹല്ലോഹേശിന്‍റെ മകന്‍ ശല്ലൂമും അവന്‍റെ പുത്രിമാരും അറ്റകുറ്റം തീര്‍ത്തു.
Malayalam Bible POC-ML 2013
അടുത്ത ഭാഗം ജറുസലെമിന്‍െറ മറ്റേ അര്‍ധഭാഗത്തിന്‍െറ അധിപനായ ഹല്ലോഹെഷിന്‍െറ പുത്രന്‍ ഷല്ലൂമും പുത്രിമാരും പണിതു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിന്റെ അപ്പുറം ജെറുശലേം പ്രവിശ്യയുടെ മറ്റേ പകുതിയുടെ അധികാരിയായ ഹല്ലോഹേശിന്റെ മകൻ ശല്ലൂമും അദ്ദേഹത്തിന്റെ പുത്രിമാരും നന്നാക്കി.