Nehemiah 3:13 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
താഴ്വരവാതില്‍ ഹനൂനും സാനോഹ് നിവാസികളും കൂടി കേടുപാടുകള്‍ തീര്‍ത്തു. അതിന് കതകുകളും കുറ്റികളും ഓടാമ്പലും പിടിപ്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
താഴ്‌വരവാതിൽ ഹനൂനും സാനോഹ് നിവാസികളും അറ്റകുറ്റം തീർത്തു: അവർ അതു പണിതു അതിന്റെ കതകും ഓടാമ്പലും അന്താഴവും ഇണക്കി കുപ്പ വാതിൽവരെ മതിൽ ആയിരം മുഴം കേടുപോക്കി.
Malayalam 1992 MBSI
താഴ്വരവാതില്‍ ഹനൂനും സാനോഹ് നിവാസികളും അറ്റകുറ്റം തീര്‍ത്തുഅവര്‍ അതു പണിതു അതിന്റെ കതകും ഔടാമ്പലും അന്താഴവും ഇണക്കി കുപ്പ വാതില്‍വരെ മതില്‍ ആയിരം മുഴം കേടുപോക്കി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
താഴ്വരവാതിൽ ഹനൂനും സാനോഹ് നിവാസികളും അറ്റകുറ്റം തീർത്തു; അവർ അത് പണിത് അതിന്റെ കതകും ഓടാമ്പലും സാക്ഷയും ഉറപ്പിച്ച് കുപ്പവാതിൽവരെ മതിൽ ആയിരം മുഴം അറ്റകുറ്റം തീർത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
താഴ്വരവാതിൽ ഹനൂനും സാനോഹ്‍നിവാസികളും അറ്റകുറ്റം തീര്‍ത്തു; അവര്‍ അതു പണിത് അതിന്റെ കതകും ഓടാമ്പലും അന്താഴവും ഇണക്കി കുപ്പവാതിൽവരെ മതിൽ ആയിരം മുഴം കേടുപോക്കി.
Malayalam Bible POC-ML 2013
ഹാനൂനും സാനോവാനിവാസികളും താഴ്‌വരക്കവാടം പുതുക്കി. അതിനു കതകുകള്‍, കുററികള്‍, ഓടാമ്പലുകള്‍ എന്നിവ ഘടിപ്പിക്കുകയും ചവറ്റുവാതില്‍വരെ ആയിരം മുഴം നീളത്തില്‍ മതിലിന്‍െറ അറ്റകുറ്റപ്പണി തീര്‍ക്കുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഹാനൂനും സനോഹ് നിവാസികളുംകൂടി താഴ്വാരംകവാടം നന്നാക്കി; അവർ അതു പണിത് കതകുകളും കൊളുത്തുകളും ഓടാമ്പലുകളും വെച്ചു. കുപ്പക്കവാടംവരെയുള്ള മതിൽ ആയിരംമുഴം അവർ നന്നാക്കി.