Nehemiah 3:15 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മിസ്പാപ്രദേശത്തിന്‍റെ പ്രഭുവായ കൊല്‍- ഹൊസെയുടെ പുത്രന്‍ ശല്ലൂന്‍ ഉറവുവാതില്‍ പുതുക്കി പണിയുകയും അതിനു മേല്‍ക്കൂര പണിത് കതകും കുറ്റികളും ഓടാമ്പലും ഉറപ്പിക്കുകയും ചെയ്തു. അയാള്‍ രാജകീയോദ്യാനത്തിലെ ശേലാക്കുളത്തിന്‍റെ മതില്‍ ദാവീദിന്‍റെ നഗരത്തില്‍നിന്ന് ഇറങ്ങുന്ന കല്പടിവരെ പണിതു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഉറവുവാതിൽ മിസ്പാദേശത്തിന്റെ പ്രഭുവായ കൊൽ-ഹോസെയുടെ മകനായ ശല്ലൂൻ അറ്റകുറ്റം തീർത്തു; അവൻ അതു പണിതു മേച്ചൽ കഴിച്ചു കതകും ഓടാമ്പലും അന്താഴവും ഇണക്കി രാജോദ്യാനത്തിന്റെ നീർപ്പാത്തിക്കരികെയുള്ള കുളത്തിന്റെ മതിലും ദാവീദിന്റെ നഗരത്തിൽ നിന്നു ഇറങ്ങുന്ന കല്പടിവരെ തീർത്തു.
Malayalam 1992 MBSI
ഉറവുവാതില്‍ മിസ്പാദേശത്തിന്റെ പ്രഭുവായ കൊല്‍-ഹോസെയുടെ മകനായ ശല്ലൂന്‍ അറ്റകുറ്റം തീര്‍ത്തു; അവന്‍ അതു പണിതു മേച്ചല്‍ കഴിച്ചു കതകും ഔടാമ്പലും അന്താഴവും ഇണക്കി രാജോദ്യാനത്തിന്റെ നീര്‍പ്പാത്തിക്കരികെയുള്ള കുളത്തിന്റെ മതിലും ദാവീദിന്റെ നഗരത്തില്‍ നിന്നു ഇറങ്ങുന്ന കല്പടിവരെ തീര്‍ത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഉറവുവാതിൽ മിസ്പാദേശത്തിന്റെ പ്രഭുവായ കൊൽ-ഹോസെയുടെ മകനായ ശല്ലൂൻ അറ്റകുറ്റം തീർത്തു; അവൻ അത് പണിത് മേൽക്കൂര മേഞ്ഞ് കതകും ഓടാമ്പലും അന്താഴവും ഉറപ്പിച്ച് രാജോദ്യാനത്തിന്റെ നീർപ്പാത്തിക്കരികെയുള്ള കുളത്തിന്റെ മതിലും ദാവീദിന്റെ നഗരത്തിൽ നിന്ന് ഇറങ്ങുന്ന കല്പടിവരെ തീർത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഉറവുവാതിൽ മിസ്പാദേശത്തിന്‍റെ പ്രഭുവായ കൊൽ-ഹോസെയുടെ മകനായ ശല്ലൂന്‍ അറ്റകുറ്റം തീര്‍ത്തു; അവന്‍ അതു പണിതു മേച്ചൽ കഴിച്ചു കതകും ഓടാമ്പലും അന്താഴവും ഇണക്കി രാജോദ്യാനത്തിന്‍റെ നീര്‍പ്പാത്തിക്കരികെയുള്ള കുളത്തിന്‍റെ മതിലും ദാവീദിന്‍റെ നഗരത്തിൽനിന്ന് ഇറങ്ങുന്ന കല്പടിവരെ തീര്‍ത്തു.
Malayalam Bible POC-ML 2013
മിസ്‌പായുടെ അധിപനും കൊല്‍ഹോസെയുടെ പുത്രനുമായ ഷല്ലൂം ഉറവവാതില്‍ പുതുക്കിമേഞ്ഞ്‌, കതകുകള്‍, കുറ്റികള്‍, ഓടാമ്പലുകള്‍ എന്നിവ ഘടിപ്പിച്ചു. അവന്‍ രാജകീയോദ്യാനത്തിലെ ഷേലാക്കുളം കെട്ടിച്ച്‌, ദാവീദിന്‍െറ നഗരത്തിലേക്കിറങ്ങുന്ന കോണിപ്പടിവരെ പണി തീര്‍ത്തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മിസ്പാ പ്രവിശ്യയുടെ അധികാരിയായ കൊൽ-ഹോസെയുടെ മകൻ ശല്ലൂൻ ഉറവുകവാടം നന്നാക്കുകയും, അതു പണിത് അതിനു മേൽക്കൂര തീർത്ത് കതകുകളും കൊളുത്തുകളും ഓടാമ്പലുകളും പിടിപ്പിക്കുകയും ചെയ്തു. അദ്ദേഹം രാജോദ്യാനത്തിലെ ശേലാക്കുളത്തിന്റെ മതിൽ, ദാവീദിന്റെ നഗരത്തിൽനിന്നും താഴേക്കുള്ള പടിക്കെട്ടുവരെയുള്ള ഭാഗം പണിതു.