Nehemiah 3:16 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിനപ്പുറം ബേത്ത്സൂര്‍ അര്‍ധഭാഗത്തിന്‍റെ അധിപനും അസ്ബൂക്കിന്‍റെ പുത്രനുമായ നെഹെമ്യാ ദാവീദിന്‍റെ കല്ലറകളുടെ മുന്‍ഭാഗംവരെയും വെട്ടിപ്പണിതുണ്ടാക്കിയ കുളംവരെയും വീരയോദ്ധാക്കള്‍ നിവസിക്കുന്ന സ്ഥലംവരെയും കേടുപാടുകള്‍ തീര്‍ത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ അപ്പുറം ബേത്ത്സൂർദേശത്തിന്റെ പാതിക്കു പ്രഭുവായ അസ്ബൂക്കിന്റെ മകൻ നെഹെമ്യാവു ദാവീദിന്റെ കല്ലറകളുടെ നേരെയുള്ള സ്ഥലംവരെയും വെട്ടിക്കുഴിച്ച കുളംവരെയും വീരന്മാരുടെ ആഗാരംവരെയും അറ്റകുറ്റം തീർത്തു.
Malayalam 1992 MBSI
അവന്റെ അപ്പുറം ബേത്ത് സൂര്‍ദേശത്തിന്റെ പാതിക്കു പ്രഭുവായ അസ്ബൂക്കിന്റെ മകന്‍ നെഹെമ്യാവു ദാവീദിന്റെ കല്ലറകളുടെ നേരെയുള്ള സ്ഥലംവരെയും വെട്ടിക്കുഴിച്ച കുളംവരെയും വീരന്മാരുടെ ആഗാരംവരെയും അറ്റകുറ്റം തീര്‍ത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിനപ്പുറം ബേത്ത്സൂർദേശത്തിന്റെ പകുതിയുടെ പ്രഭുവായ അസ്ബൂക്കിന്റെ മകൻ നെഹെമ്യാവ് ദാവീദിന്റെ കല്ലറകളുടെ നേരെയുള്ള സ്ഥലംവരെയും വെട്ടിക്കുഴിച്ച കുളംവരെയും വീരന്മാരുടെ വാസസ്ഥലംവരെയും അറ്റകുറ്റം തീർത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ അപ്പുറം ബേത്ത്സൂര്‍ദേശത്തിന്‍റെ പാതിക്കു പ്രഭുവായ അസ്ബൂക്കിന്റെ മകന്‍ നെഹെമ്യാവ് ദാവീദിന്റെ കല്ലറകളുടെ നേരേയുള്ള സ്ഥലംവരെയും വെട്ടിക്കുഴിച്ച കുളംവരെയും വീരന്മാരുടെ ആഗാരംവരെയും അറ്റകുറ്റം തീര്‍ത്തു.
Malayalam Bible POC-ML 2013
ബേത്‌സൂറിന്‍െറ അര്‍ധ ഭാഗത്തിന്‍െറ അധിപനും അസ്‌ബുക്കിന്‍െറ പുത്രനുമായ നെഹെമിയാ ദാവീദിന്‍െറ ശവകുടീരത്തിന് എതിര്‍ഭാഗംവരെയും കൃത്രിമ വാപിവരെയും പടത്താവളംവരെയും അറ്റകുറ്റപ്പണികള്‍ നടത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹത്തിനുമപ്പുറം ബേത്ത്-സൂർ പ്രവിശ്യയുടെ പകുതിയുടെ അധികാരിയായ അസ്ബൂക്കിന്റെ മകൻ നെഹെമ്യാവ്, ദാവീദിന്റെ കല്ലറകൾക്ക് എതിർവശംവരെയും കൃത്രിമക്കുളംവരെയും വീരന്മാരുടെ വാസസ്ഥലംവരെയും അറ്റകുറ്റം തീർത്തു.