Nehemiah 3:25 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഊസായിയുടെ പുത്രന്‍ പാലാല്‍, കോണിനും കാവല്‍ഭടന്മാരുടെ അങ്കണത്തിലേക്ക് തള്ളിനില്‌ക്കുന്ന കൊട്ടാരഗോപുരത്തിനും എതിരെയുള്ള ഭാഗത്തിന്‍റെ കേടുപാടുകള്‍ തീര്‍ത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഊസായിയുടെ മകൻ പാലാൽ കോണിന്നും കാരാഗൃഹത്തിന്റെ മുറ്റത്തോടു ചേർന്നതായി രാജധാനി കവിഞ്ഞു മുമ്പോട്ടു നില്ക്കുന്ന ഉന്നതഗോപുരത്തിന്നും നേരെ അറ്റകുറ്റം തീർത്തു; അതിന്റെശേഷം പരോശിന്റെ മകൻ പെദായാവു അറ്റകുറ്റം തീർത്തു.
Malayalam 1992 MBSI
ഊസായിയുടെ മകന്‍ പാലാല്‍ കോണിന്നും കാരാഗൃഹത്തിന്റെ മുറ്റത്തോടു ചേര്‍ന്നതായി രാജധാനി കവിഞ്ഞു മുമ്പോട്ടു നിലക്കുന്ന ഉന്നതഗോപുരത്തിന്നും നേരെ അറ്റകുറ്റം തീര്‍ത്തു; അതിന്റെശേഷം പരോശിന്റെ മകന്‍ പെദായാവു അറ്റകുറ്റം തീര്‍ത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഊസായിയുടെ മകൻ പാലാൽ കോണിനും കാരാഗൃഹത്തിന്റെ മുറ്റത്തോട് ചേർന്നതായി രാജധാനി കവിഞ്ഞ് മുമ്പോട്ട് നില്ക്കുന്ന ഉന്നതഗോപുരത്തിനും നേരെ അറ്റകുറ്റം തീർത്തു; അതിന്റെശേഷം പരോശിന്റെ മകൻ പെദായാവ് അറ്റകുറ്റം തീർത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഊസായിയുടെ മകന്‍ പാലാൽ കോണിനും കാരാഗൃഹത്തിന്‍റെ മുറ്റത്തോടു ചേര്‍ന്നതായി രാജധാനി കവിഞ്ഞു മുമ്പോട്ടു നില്ക്കുന്ന ഉന്നതഗോപുരത്തിനും നേരേ അറ്റകുറ്റം തീര്‍ത്തു; അതിന്‍റെശേഷം പരോശിന്‍റെ മകന്‍ പെദായാവ് അറ്റകുറ്റം തീര്‍ത്തു.
Malayalam Bible POC-ML 2013
അവിടെ കാവല്‍ഭടന്‍മാരുടെ അങ്കണത്തിലേക്കു തള്ളിനില്‍ക്കുന്ന കൊട്ടാരഗോപുരത്തിന്‍െറ എതിര്‍വശത്തുള്ള ഭാഗം ഉസായിയുടെ പുത്രന്‍ പലാല്‍ പണിതു. പറോഷിന്‍െറ പുത്രന്‍ പെദായായും
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കോണിനും കാവൽക്കാരുടെ മുറ്റത്ത് രാജാവിന്റെ മാളികയിൽനിന്നും ഉയർന്നുനിൽക്കുന്ന ഗോപുരത്തിനും നേരേയുള്ളഭാഗം ഊസായിയുടെ മകൻ പാലാൽ നന്നാക്കി. അതിനുമപ്പുറം, പരോശിന്റെ മകൻ പെദായാവ് നന്നാക്കി;