Nehemiah 3:26 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിനപ്പുറം പരോശിന്‍റെ പുത്രന്‍ പെദായായും ഓഫേലില്‍ പാര്‍ത്തിരുന്ന ദേവാലയശുശ്രൂഷകരും ചേര്‍ന്നു കിഴക്കേ ജലകവാടത്തിന് എതിരെയുള്ള ഭാഗംമുതല്‍ ഉന്തിനില്‌ക്കുന്ന ഗോപുരംവരെയുള്ള ഭാഗത്തിന്‍റെ അറ്റകുറ്റപ്പണികള്‍ നിര്‍വഹിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവാലയദാസന്മാർ ഓഫേലിൽ കിഴക്കു നീർവ്വാതിലിന്നെതിരെയുള്ള സ്ഥലംമുതൽ കവിഞ്ഞുനില്ക്കുന്ന ഗോപുരംവരെ പാർത്തുവന്നു.
Malayalam 1992 MBSI
ദൈവാലയദാസന്മാര്‍ ഔഫേലില്‍ കിഴക്കു നീര്‍വ്വാതിലിന്നെതിരെയുള്ള സ്ഥലംമുതല്‍ കവിഞ്ഞുനിലക്കുന്ന ഗോപുരംവരെ പാര്‍ത്തുവന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവാലയദാസന്മാർ ഓഫേലിൽ കിഴക്ക് നീർവ്വാതിലിനെതിരെയുള്ള സ്ഥലംമുതൽ കവിഞ്ഞുനില്ക്കുന്ന ഗോപുരംവരെ പാർത്തുവന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവാലയദാസന്മാര്‍ ഓഫേലിൽ കിഴക്കു നീര്‍വാതിലിനെതിരേയുള്ള സ്ഥലംമുതൽ കവിഞ്ഞുനില്ക്കുന്ന ഗോപുരംവരെ പാര്‍ത്തുവന്നു.
Malayalam Bible POC-ML 2013
ഓഫെല്‍ നിവാസികളായ ദേവാലയ ശുശ്രൂഷകരും, കിഴക്കുവശത്തെ ജലകവാടത്തിനും തള്ളിനില്‍ക്കുന്ന ഗോപുരത്തിനും എതിരേയുളള ഭാഗം പുതുക്കിപ്പണിതു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഓഫേലിൽ താമസിച്ചിരുന്ന ദൈവാലയശുശ്രൂഷകർ കിഴക്കുവശത്തെ ജലകവാടത്തിനും ഉയർന്നുനിൽക്കുന്ന ഗോപുരത്തിനും എതിർവശംവരെ അറ്റകുറ്റം തീർത്തു.