Nehemiah 3:29 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിനപ്പുറം ഇമ്മേരിന്‍റെ പുത്രന്‍ സാദോക്ക് തന്‍റെ വീടിനു നേരെയുള്ള ഭാഗം പുനരുദ്ധരിച്ചു. തുടര്‍ന്നുള്ള ഭാഗം പൂര്‍വകവാടത്തിന്‍റെ കാവല്‌ക്കാരനായ ശെഖന്യായുടെ പുത്രന്‍ ശെമയ്യാ കേടുപാടുകള്‍ തീര്‍ത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്റെ ശേഷം ഇമ്മേരിന്റെ മകൻ സാദോക്ക് തന്റെ വീട്ടിന്നു നേരെ അറ്റകുറ്റം തീർത്തു. അതിന്റെശേഷം കിഴക്കെ വാതിൽകാവല്ക്കാരനായ ശെഖന്യാവിന്റെ മകൻ ശെമയ്യാവു അറ്റകുറ്റം തീർത്തു.
Malayalam 1992 MBSI
അതിന്റെ ശേഷം ഇമ്മേരിന്റെ മകന്‍ സാദോക് തന്റെ വീട്ടിന്നു നേരെ അറ്റകുറ്റം തീര്‍ത്തു. അതിന്റെശേഷം കിഴക്കെ വാതില്‍കാവല്‍ക്കാരനായ ശെഖന്യാവിന്റെ മകന്‍ ശെമയ്യാവു അറ്റകുറ്റം തീര്‍ത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന്റെ ശേഷം ഇമ്മേരിന്റെ മകൻ സാദോക്ക് തന്റെ വീടിന് നേരെ അറ്റകുറ്റം തീർത്തു. അതിന്റെശേഷം കിഴക്കെ വാതിൽകാവല്ക്കാരനായ ശെഖന്യാവിന്റെ മകൻ ശെമയ്യാവ് അറ്റകുറ്റം തീർത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന്‍റെശേഷം ഇമ്മേരിന്‍റെ മകന്‍ സാദോക് തന്‍റെ വീട്ടിനു നേരേ അറ്റകുറ്റം തീര്‍ത്തു. അതിന്‍റെശേഷം കിഴക്കേ വാതിൽക്കാവല്ക്കാരനായ ശെഖന്യാവിന്‍റെ മകന്‍ ശെമയ്യാവ് അറ്റകുറ്റം തീര്‍ത്തു.
Malayalam Bible POC-ML 2013
തുടര്‍ന്ന് ഇമ്മെറിന്‍െറ പുത്രന്‍ സാദോക്ക് തന്‍െറ വീടിനെതിരേയുള്ള ഭാഗം പണിതു. കിഴക്കേ കവാടസൂക്‌ഷിപ്പുകാരനായ ഷെക്കെനിയായുടെ പുത്രന്‍ ഷെമായിയാ തുടര്‍ന്നുള്ള ഭാഗം പണിതു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുമപ്പുറം ഇമ്മേരിന്റെ മകൻ സാദോക്ക് തന്റെ വീടിന് നേരേയുള്ളഭാഗം നന്നാക്കി. കിഴക്കേ കവാടത്തിന്റെ കാവൽക്കാരനായ ശെഖന്യാവിന്റെ മകൻ ശെമയ്യാവ് അതിനപ്പുറം നന്നാക്കി.