Nehemiah 3:30 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തുടര്‍ന്നു ശേലെമ്യായുടെ പുത്രന്‍ ഹനന്യായും സാലാഫിന്‍റെ ആറാമത്തെ പുത്രന്‍ ഹാനൂനും മറ്റൊരു ഭാഗത്തിന്‍റെ കേടുപാടുകള്‍ തീര്‍ത്തു. അതിനപ്പുറം ബേരെഖ്യായുടെ പുത്രന്‍ മെശുല്ലാം തന്‍റെ വീടിന്‍റെ എതിരെയുള്ള ഭാഗത്തിന്‍റെ കേടുപാടുകള്‍ തീര്‍ത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്റെശേഷം ശേലെമ്യാവിന്റെ മകൻ ഹനന്യാവും സാലാഫിന്റെ ആറാമത്തെ മകൻ ഹാനൂനും മറ്റൊരു ഭാഗം അറ്റകുറ്റം തീർത്തു. അതിന്റെശേഷം ബേരെഖ്യാവിന്റെ മകൻ മെശുല്ലാം തന്റെ അറയുടെ നേരെ അറ്റകുറ്റം തീർത്തു.
Malayalam 1992 MBSI
അതിന്റെശേഷം ശേലെമ്യാവിന്റെ മകന്‍ ഹനന്യാവും സാലാഫിന്റെ ആറാമത്തെ മകന്‍ ഹാനൂനും മറ്റൊരു ഭാഗം അറ്റകുറ്റം തീര്‍ത്തു. അതിന്റെശേഷം ബേരെഖ്യാവിന്റെ മകന്‍ മെശുല്ലാം തന്റെ അറയുടെ നേരെ അറ്റകുറ്റം തീര്‍ത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന്റെശേഷം ശേലെമ്യാവിന്റെ മകൻ ഹനന്യാവും സാലാഫിന്റെ ആറാമത്തെ മകൻ ഹാനൂനും മറ്റൊരു ഭാഗം അറ്റകുറ്റം തീർത്തു. അതിന്റെശേഷം ബേരെഖ്യാവിന്റെ മകൻ മെശുല്ലാം തന്റെ അറയുടെ നേരെ അറ്റകുറ്റം തീർത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന്‍റെ ശേഷം ശേലെമ്യാവിന്‍റെ മകന്‍ ഹനന്യാവും സാലാഫിന്റെ ആറാമത്തെ മകന്‍ ഹാനൂനും മറ്റൊരു ഭാഗം അറ്റകുറ്റം തീര്‍ത്തു. അതിന്റെശേഷം ബേരെഖ്യാവിന്റെ മകന്‍ മെശുല്ലാം തന്റെ അറയുടെ നേരേ അറ്റകുറ്റം തീര്‍ത്തു.
Malayalam Bible POC-ML 2013
അടുത്ത ഭാഗം ഷെലേമിയായുടെ പുത്രന്‍ ഹനാനിയായും സാലാഫിന്‍െറ ആറാമത്തെ പുത്രന്‍ ഹാനൂനും പുതുക്കിപ്പണിതു. ബറെക്കിയായുടെ പുത്രന്‍ മെഷുല്ലാം തന്‍െറ വീടിനെതിരേയുള്ള ഭാഗം തുടര്‍ന്നു പുതുക്കിപ്പണിതു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുമപ്പുറം ശെലെമ്യാവിന്റെ മകൻ ഹനന്യാവും സാലാഫിന്റെ ആറാമത്തെ മകൻ ഹാനൂനും മറ്റൊരു ഭാഗത്തിന്റെ അറ്റകുറ്റം തീർത്തു. അതിനുമപ്പുറം, ബേരെഖ്യാവിന്റെ മകൻ മെശുല്ലാം താൻ താമസിക്കുന്ന വീടിനുനേരേയുള്ള ഭാഗം നന്നാക്കി.