Nehemiah 4:16 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അന്നുമുതല്‍ എന്‍റെ ആളുകളില്‍ പകുതിപേര്‍ പണിയിലേര്‍പ്പെട്ടു; പകുതി ആളുകള്‍ കുന്തം, പരിച, വില്ല്, കവചം എന്നിവ ധരിച്ചു കാവല്‍നിന്നു. പണിയില്‍ ഏര്‍പ്പെട്ടിരുന്നവരെ നേതാക്കന്മാര്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അന്നുമുതല്ക്കു എന്റെ ഭൃത്യന്മാരിൽ പാതിപേർ വേലെക്കു നിന്നു പാതിപേർ കുന്തവും പരിചയും വില്ലും കവചവും ധരിച്ചുനിന്നു; മതിൽ പണിയുന്ന എല്ലാ യെഹൂദന്മാരുടെയും പുറകിൽ പ്രഭുക്കന്മാർ നിന്നു.
Malayalam 1992 MBSI
അന്നുമുതലക്കു എന്റെ ഭൃത്യന്മാരില്‍ പാതിപേര്‍ വേലെക്കു നിന്നു പാതിപേര്‍ കുന്തവും പരിചയും വില്ലും കവചവും ധരിച്ചു നിന്നു; മതില്‍ പണിയുന്ന എല്ലാ യെഹൂദന്മാരുടെയും പുറകില്‍ പ്രഭുക്കന്മാര്‍ നിന്നു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അന്നുമുതൽ എന്റെ ഭൃത്യന്മാരിൽ പകുതിപേർ വേലയ്ക്കും, പകുതിപേർ കുന്തവും പരിചയും വില്ലും കവചവും ധരിച്ചും നിന്നു; മതിൽ പണിയുന്ന എല്ലാ യെഹൂദന്മാരുടെയും പുറകിൽ പ്രഭുക്കന്മാർ നിന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അന്നു മുതൽക്ക് എന്‍റെ ഭൃത്യന്മാരിൽ പാതിപ്പേര്‍ വേലയ്ക്ക് നിന്നു പാതിപ്പേര്‍ കുന്തവും പരിചയും വില്ലും കവചവും ധരിച്ചു നിന്നു; മതിൽ പണിയുന്ന എല്ലാ യെഹൂദന്മാരുടെയും പുറകിൽ പ്രഭുക്കന്മാര്‍ നിന്നു;
Malayalam Bible POC-ML 2013
അന്നുമുതല്‍ എന്‍െറ സേവകരില്‍ പകുതിപ്പേര്‍ പണിയിലേര്‍പ്പെടുകയും പകുതിപ്പേര്‍ കുന്തം, പരിച, വില്ല്, പടച്ചട്ട എന്നിവയുമായി കാവല്‍ നില്‍ക്കുകയും ചെയ്‌തു. മതില്‍പണിയിലേര്‍പ്പെട്ട യൂദാജനത്തിന്‍െറ പിന്നില്‍ നേതാക്കന്‍മാര്‍ നിലയുറപ്പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അന്നുമുതൽ, എന്റെ ആൾക്കാരിൽ പകുതിപേർ ജോലിചെയ്തു; ബാക്കി പകുതിപേർ കുന്തം, പരിച, അമ്പ്, കവചം എന്നിവ വഹിച്ചു നിന്നു. ഉദ്യോഗസ്ഥർ മതിൽ പണിയുന്ന യെഹൂദ്യരുടെ മുഴുവന്റെയും പിന്നിൽ ഉണ്ടായിരുന്നു.