Nehemiah 4:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തന്‍റെ ചാര്‍ച്ചക്കാരും ശമര്യാസൈന്യവും കേള്‍ക്കെ അയാള്‍ പറഞ്ഞു: “ദുര്‍ബലരായ ഈ യെഹൂദന്മാര്‍ എന്തു ചെയ്യാന്‍ പോകുന്നു? അവര്‍ മതില്‍ മുഴുവന്‍ പുനരുദ്ധരിക്കുമോ? അവര്‍ക്കു യാഗാര്‍പ്പണം നടത്താന്‍ കഴിയുമോ? ഒറ്റ ദിവസംകൊണ്ട് അവര്‍ ഇതെല്ലാം പണിയുമോ? കത്തി നശിച്ചുകിടക്കുന്ന അവശിഷ്ടങ്ങളില്‍നിന്നു കല്ലുകള്‍ വീണ്ടെടുത്തു യഥാസ്ഥാനത്ത് അവര്‍ ഉറപ്പിക്കുമോ?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ ദുർബ്ബലന്മാരായ യെഹൂദന്മാർ എന്തു ചെയ്‌വാൻ പോകുന്നു? അവരെ സമ്മതിക്കുമോ? അവർ യാഗം കഴിക്കുമോ? ഒരു ദിവസംകൊണ്ടു പണി തീർത്തുകളയുമോ? വെന്തുകിടക്കുന്ന ചണ്ടിക്കൂമ്പാരങ്ങളിൽനിന്നു അവർ കല്ലു ജീവിപ്പിക്കുമോ എന്നിങ്ങനെ തന്റെ സഹോദരന്മാരും ശമര്യാസൈന്യവും കേൾക്കെ പറഞ്ഞു.
Malayalam 1992 MBSI
ഈ ദുര്‍ബ്ബലന്മാരായ യെഹൂദന്മാര്‍ എന്തു ചെയ്‍വാന്‍ പോകുന്നു? അവരെ സമ്മതിക്കുമോ അവര്‍ യാഗം കഴിക്കുമോ? ഒരു ദിവസംകൊണ്ടു പണി തീര്‍ത്തുകളയുമോ? വെന്തുകിടക്കുന്ന ചണ്ടിക്കൂമ്പാരങ്ങളില്‍ നിന്നു അവര്‍ കല്ലു ജീവിപ്പിക്കുമോ എന്നിങ്ങനെ തന്റെ സഹോദരന്മാരും ശമര്‍യ്യാസൈന്യവും കേള്‍ക്കെ പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ഈ ദുർബ്ബലന്മാരായ യെഹൂദന്മാർ എന്ത് ചെയ്‌വാൻ ഭാവിക്കുന്നു? ഇത് പുനരുദ്ധരിക്കാൻ അവർക്ക് കഴിയുമോ? അവർ യാഗം കഴിക്കുമോ? ഒരു ദിവസംകൊണ്ട് പണി തീർത്തുകളയുമോ? വെന്തുകിടക്കുന്ന കൽക്കൂമ്പാരങ്ങളിൽനിന്ന് അവർ കല്ല് പുനർജ്ജീവിപ്പിക്കുമോ” എന്നിങ്ങനെ തന്റെ സഹോദരന്മാരും ശമര്യസൈന്യവും കേൾക്കെ പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈ ദുര്‍ബലന്മാരായ യെഹൂദന്മാര്‍ എന്തു ചെയ്‍വാന്‍ പോകുന്നു? അവരെ സമ്മതിക്കുമോ അവര്‍ യാഗം കഴിക്കുമോ? ഒരു ദിവസംകൊണ്ടു പണി തീര്‍ത്തുകളയുമോ? വെന്തുകിടക്കുന്ന ചണ്ടിക്കൂമ്പാരങ്ങളിൽനിന്ന് അവര്‍ കല്ലു ജീവിപ്പിക്കുമോ എന്നിങ്ങനെ തന്‍റെ സഹോദരന്മാരും ശമര്യാസൈന്യവും കേള്‍ക്കെ പറഞ്ഞു.
Malayalam Bible POC-ML 2013
അവന്‍ ചാര്‍ച്ചക്കാരുടെയും സമരിയാ സൈന്യത്തിന്‍െറയും മുമ്പാകെ യഹൂദരെ പരിഹസിച്ചു പറഞ്ഞു: ദുര്‍ബലന്‍മാരായ ഈ യഹൂദര്‍ എന്താണു ചെയ്യുന്നത്‌? അവര്‍ എല്ലാം പുനരുദ്‌ധരിക്കുകയും ബലിയര്‍പ്പിക്കുകയും ഒറ്റദിവസംകൊണ്ടു പണിതീര്‍ക്കുകയും ചെയ്യാമെന്ന്‌ വ്യാമോഹിക്കുന്നോ? കത്തി നശി ച്ചഅവശിഷ്‌ടങ്ങളില്‍നിന്നു പണിയാന്‍ കല്ലു വീണ്ടെടുക്കാന്‍ കഴിയുമോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഈ ദുർബലരായ യെഹൂദർ എന്തുചെയ്യാനാണു ഭാവം? മതിൽ പുനരുദ്ധരിക്കാൻ അവർക്കു കഴിയുമോ? യാഗങ്ങൾ അർപ്പിക്കാൻ അവർക്ക് ആകുമോ? ഒരു ദിവസംകൊണ്ട് അവർ പണി തീർത്തുകളയുമോ? വെന്തുകിടക്കുന്ന കൽക്കൂമ്പാരത്തിൽനിന്ന് അവർ കല്ലുകൾ പുനർജീവിപ്പിക്കുമോ?” എന്നിങ്ങനെ തന്റെ കൂട്ടാളികളും ശമര്യാസൈന്യവും കേൾക്കെ അദ്ദേഹം ആക്ഷേപിച്ചു.