Nehemiah 4:21 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ ഞങ്ങള്‍ പണി തുടര്‍ന്നു. പകുതി ആളുകള്‍ നേരം പുലരുമ്പോള്‍മുതല്‍ നക്ഷത്രം ഉദിക്കുന്നതുവരെ കുന്തവും ഏന്തിനിന്നിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ ഞങ്ങൾ പണിനടത്തി; പാതിപേർ നേരം വെളുക്കുമ്പോൾതുടങ്ങി നക്ഷത്രം പ്രകാശിക്കുന്നതുവരെ കുന്തം പിടിച്ചുനിന്നു.
Malayalam 1992 MBSI
അങ്ങനെ ഞങ്ങള്‍ പണി നടത്തി; പാതിപേര്‍ നേരം വെളുക്കുമ്പോള്‍തുടങ്ങി നക്ഷത്രം പ്രകാശിക്കുന്നതുവരെ കുന്തം പിടിച്ചുനിന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ ഞങ്ങൾ വേല തുടർന്നു; പകുതിപേർ നേരം വെളുക്കുമ്പോൾതുടങ്ങി നക്ഷത്രം പ്രകാശിക്കുന്നതുവരെ കുന്തം പിടിച്ചുനിന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ ഞങ്ങള്‍ പണിനടത്തി; പാതിപ്പേര്‍ നേരം വെളുക്കുമ്പോള്‍ തുടങ്ങി നക്ഷത്രം പ്രകാശിക്കുന്നതുവരെ കുന്തം പിടിച്ചുനിന്നു.
Malayalam Bible POC-ML 2013
അങ്ങനെ, ഞങ്ങള്‍ പണിയില്‍ മുഴുകി. പകുതിപ്പേര്‍ പ്രഭാതംമുതല്‍ നക്‌ഷത്രങ്ങള്‍ തെളിയുന്നതുവരെ കുന്തം വഹിച്ചുനിന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ നേരംപുലരുമ്പോൾമുതൽ നക്ഷത്രങ്ങൾ പ്രകാശിച്ചുതുടങ്ങുന്നതുവരെ ഞങ്ങളിൽ പകുതിപ്പേർ കുന്തമേന്തിനിന്നു; ഇങ്ങനെ ഞങ്ങൾ വേല തുടർന്നു.