Nehemiah 5:16 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മതിലിന്‍റെ പണിയില്‍ ഞാന്‍ മുഴുവന്‍ സമയവും വ്യാപൃതനായിരുന്നു. ഞങ്ങള്‍ സ്വന്തമായൊന്നും സമ്പാദിച്ചില്ല; എന്‍റെ ഭൃത്യന്മാരെല്ലാം മതില്‍പ്പണിയില്‍ സഹകരിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ ഈ മതിലിന്റെ വേലയിൽ തന്നേ ഉറ്റിരുന്നു; ഞങ്ങൾ ഒരു നിലവും വിലെക്കു വാങ്ങിയില്ല; എന്റെ ഭൃത്യന്മാർ ഒക്കെയും ഈ വേലയിൽ ചേർന്നു പ്രവർത്തിച്ചുപോന്നു.
Malayalam 1992 MBSI
ഞാന്‍ ഈ മതിലിന്റെ വേലയില്‍ തന്നേ ഉറ്റിരുന്നു; ഞങ്ങള്‍ ഒരു നിലവും വിലെക്കു വാങ്ങിയില്ല; എന്റെ ഭൃത്യന്മാര്‍ ഒക്കെയും ഈ വേലയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചുപോന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ ഈ മതിലിന്റെ വേലയിൽ തന്നെ ഉറ്റിരുന്നു; ഞങ്ങൾ ഒരു നിലവും വിലയ്ക്ക് വാങ്ങിയില്ല; എന്റെ ഭൃത്യന്മാർ ഒക്കെയും ഈ വേലയിൽ ചേർന്ന് പ്രവർത്തിച്ചുപോന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ ഈ മതിലിന്റെ വേലയിൽ തന്നെ ഉറ്റിരുന്നു; ഞങ്ങള്‍ ഒരു നിലവും വിലയ്ക്കു വാങ്ങിയില്ല; എന്‍റെ ഭൃത്യന്മാരൊക്കെയും ഈ വേലയിൽ ചേര്‍ന്നു പ്രവര്‍ത്തിച്ചുപോന്നു.
Malayalam Bible POC-ML 2013
ഞാന്‍ മതില്‍പണിയില്‍ ദത്തശ്രദ്‌ധനായിരുന്നു. ഞാന്‍ വസ്‌തുവകകള്‍ സമ്പാദിച്ചില്ല. എന്‍െറ ഭൃത്യന്‍മാരും ഈ ജോലിയില്‍ ഏര്‍പ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുപകരം, ഞാൻ മതിൽപണിക്കുവേണ്ടി മുഴുവൻ ശ്രദ്ധയും നൽകി. എന്റെ സേവകരെല്ലാം പണിക്കു വന്നുകൂടി; ഞങ്ങൾ നിലങ്ങളൊന്നും കൈവശപ്പെടുത്തിയതുമില്ല.