Nehemiah 6:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ വീണ്ടും മതില്‍ നിര്‍മ്മിച്ച് അതിന്‍റെ വിടവുകള്‍ എല്ലാം അടച്ചു എന്നു സന്‍ബല്ലത്തും തോബീയായും അറേബ്യനായ ഗേശെമും ഞങ്ങളുടെ മറ്റു ശത്രുക്കളും അറിഞ്ഞു. എന്നാല്‍ ഞാന്‍ അതിന്‍റെ കവാടങ്ങള്‍ക്കു കതകുകള്‍ പിടിപ്പിച്ചിരുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ഞാൻ മതിൽ പണിതു; ആ കാലത്തു പടിവാതിലുകൾക്കു കതകുകൾ വെച്ചിരുന്നില്ലെങ്കിലും അറ്റകുറ്റം ഒന്നും ശേഷിപ്പില്ലെന്നു സൻബല്ലത്തും തോബീയാവും അരാബ്യനായ ഗേശെമും ഞങ്ങളുടെ മറ്റു ശത്രുക്കളും കേട്ടപ്പോൾ
Malayalam 1992 MBSI
എന്നാല്‍ ഞാന്‍ മതില്‍ പണിതു; ആ കാലത്തു പടിവാതിലുകള്‍ക്കു കതകുകള്‍ വെച്ചിരുന്നില്ലെങ്കിലും അറ്റകുറ്റം ഒന്നും ശേഷിപ്പില്ലെന്നു സന്‍ ബല്ലത്തും തോബീയാവും അരാബ്യനായ ഗേശെമും ഞങ്ങളുടെ മറ്റു ശത്രുക്കളും കേട്ടപ്പോള്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ഞാൻ മതിൽ പണിതു; ആ കാലത്ത് പടിവാതിലുകൾക്ക് കതകുകൾ വച്ചിരുന്നില്ലെങ്കിലും അറ്റകുറ്റം ഒന്നും ശേഷിക്കുന്നില്ലെന്ന് സൻബല്ലത്തും തോബീയാവും അരാബ്യനായ ഗേശെമും ഞങ്ങളുടെ മറ്റ് ശത്രുക്കളും കേട്ടപ്പോൾ
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ ഞാന്‍ മതിൽ പണിതു; ആ കാലത്തു പടിവാതിലുകള്‍ക്കു കതകുകള്‍ വച്ചിരുന്നില്ലങ്കിലും അറ്റകുറ്റം ഒന്നും ശേഷിപ്പില്ലന്നു സന്‍ബല്ലത്തും തോബീയാവും അരാബ്യനായ ഗേശെമും ഞങ്ങളുടെ മറ്റു ശത്രുക്കളും കേട്ടപ്പോള്‍
Malayalam Bible POC-ML 2013
ഞാന്‍ കതകു കൊളുത്തിയില്ലെങ്കിലും മതില്‍ പണിത്‌ വിടവുകള്‍ അടച്ചു എന്നു സന്‍ബല്ലാത്തും തോബിയായും അറേബ്യനായ ഗഷെമും മറ്റു ശത്രുക്കളും അറിഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ മതിൽ പുനരുദ്ധരിച്ചെന്നും കവാടങ്ങൾക്കു കതകുകളൊന്നും വെച്ചിരുന്നില്ലെങ്കിൽപോലും, ഒരു ഭാഗത്തും വിടവുകൾ അവശേഷിക്കുന്നില്ല എന്നും സൻബല്ലത്തും തോബിയാവും അരാബ്യനായ ഗേശെമും ഞങ്ങളുടെ മറ്റു ശത്രുക്കളും കേട്ടു;