Nehemiah 6:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് ഞാന്‍ മെഹേതബേലിന്‍റെ പൗത്രനും ദെലായായുടെ പുത്രനുമായ ശെമയ്യായുടെ വീട്ടില്‍ ചെന്നു. അയാള്‍ വീട്ടിനുള്ളില്‍തന്നെ കഴിയുകയായിരുന്നു. അയാള്‍ എന്നോടു പറഞ്ഞു: “നമുക്കു ദേവാലയത്തിനുള്ളില്‍ കടന്നു വാതില്‍ അടച്ചിരിക്കാം. അവര്‍ നിങ്ങളെ കൊല്ലാന്‍ വരുന്നുണ്ട്. അവര്‍ അങ്ങയെ കൊല്ലാന്‍ രാത്രിയില്‍ വരും”.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ ഞാൻ മെഹേതബേലിന്റെ മകനായ ദെലായാവിന്റെ മകൻ ശെമയ്യാവിന്റെ വീട്ടിൽ ചെന്നു; അവൻ കതകടെച്ചു അകത്തിരിക്കയായിരുന്നു; നാം ഒരുമിച്ചു ദൈവാലയത്തിൽ മന്ദിരത്തിന്നകത്തു കടന്നു വാതിൽ അടെക്കുക; നിന്നെ കൊല്ലുവാൻ വരുന്നുണ്ടു; നിന്നെ കൊല്ലുവാൻ അവർ രാത്രിയിൽ വരും എന്നു പറഞ്ഞു.
Malayalam 1992 MBSI
പിന്നെ ഞാന്‍ മെഹേതബേലിന്റെ മകനായ ദെലായാവിന്റെ മകന്‍ ശെമയ്യാവിന്റെ വീട്ടില്‍ ചെന്നു; അവന്‍ കതകടെച്ചു അകത്തിരിക്കയായിരുന്നു; നാം ഒരുമിച്ചു ദൈവാലയത്തില്‍ മന്ദിരത്തിന്നകത്തു കടന്നു വാതില്‍ അടെക്കുക; നിന്നെ കൊല്ലുവാന്‍ വരുന്നുണ്ടു; നിന്നെ കൊല്ലുവാന്‍ അവര്‍ രാത്രിയില്‍ വരും എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ ഞാൻ മെഹേതബേലിന്റെ മകനായ ദെലായാവിന്റെ മകൻ ശെമയ്യാവിന്റെ വീട്ടിൽ ചെന്നു; അവൻ കതകടച്ച് അകത്തിരിക്കയായിരുന്നു; “നിന്നെ കൊല്ലുവാൻ അവർ രാ‍ത്രിയിൽ വരുന്നതിനാൽ, നാം ഒരുമിച്ച് ദൈവാലയത്തിൽ മന്ദിരത്തിനകത്ത് കടന്ന് വാതിൽ അടയ്ക്കുക; നിന്നെ കൊല്ലുവാൻ അവർ രാത്രിയിൽ വരും” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ ഞാന്‍ മെഹേതബേലിന്‍റെ മകനായ ദെലായാവിന്‍റെ മകന്‍ ശെമയ്യാവിന്‍റെ വീട്ടിൽ ചെന്നു; അവന്‍ കതകടച്ച് അകത്തിരിക്കയായിരുന്നു; നാം ഒരുമിച്ച് ദൈവാലയത്തിൽ മന്ദിരത്തിനകത്തു കടന്നു വാതിൽ അടയ്ക്കുക; നിന്നെ കൊല്ലുവാന്‍ വരുന്നുണ്ട്; നിന്നെ കൊല്ലുവാന്‍ അവര്‍ രാത്രിയിൽ വരും എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
വീട്ടുതടങ്കലില്‍ ആയിരുന്ന ഷെമായായുടെ അടുത്തു ഞാന്‍ ചെന്നു. അവന്‍ മെഹഥാബേലിന്‍െറ പുത്രനായ ദലായായുടെ മകനാണ്‌. അവന്‍ എന്നോടു പറഞ്ഞു: നമുക്കു ദേവാലയത്തിനുള്ളില്‍ കതകടച്ച്‌ ഇരിക്കാം. അവര്‍ അങ്ങയെ കൊല്ലാന്‍ നോക്കുന്നു; രാത്രിയില്‍ അവര്‍ വരും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ ഒരു ദിവസം മെഹേതബേലിന്റെ മകനായ ദെലായാവിന്റെ മകൻ ശെമയ്യാവിന്റെ വീട്ടിൽച്ചെന്നു; അദ്ദേഹം തന്റെ വീടിനുള്ളിൽ കതകടച്ച് ഇരിക്കുകയായിരുന്നു. അദ്ദേഹം എന്നോട്, “നമുക്കു ദൈവാലയത്തിനുള്ളിൽവെച്ച് കാണാം, അങ്ങയെ കൊല്ലേണ്ടതിന് അവർ വരുന്നതിനാൽ മന്ദിരത്തിനുള്ളിൽ കടന്ന് നമുക്കു കതകടച്ചിരിക്കാം. ഈ രാത്രിതന്നെ അവർ അങ്ങയെ വധിക്കുന്നതിനായി വരുന്നതാണ്,” എന്നു പറഞ്ഞു.