Nehemiah 6:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഭയപ്പെട്ട് ഇപ്രകാരം പ്രവര്‍ത്തിച്ച് ഞാന്‍ പാപം ചെയ്യുന്നതിനും ദുഷ്കീര്‍ത്തിവരുത്തി എന്നെ അപഹസിക്കുന്നതിനും വേണ്ടിയായിരുന്നു അവര്‍ അയാളെ കൂലിക്ക് എടുത്തത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ ഭയപ്പെട്ടു അങ്ങനെ പ്രവർത്തിച്ചു പാപം ചെയ്യേണ്ടതിന്നും എന്നെ ദുഷിക്കത്തക്കവണ്ണം അപവാദത്തിന്നു കാരണം കിട്ടേണ്ടതിന്നും അവർ അവന്നു കൂലികൊടുത്തിരുന്നു.
Malayalam 1992 MBSI
ഞാന്‍ ഭയപ്പെട്ടു അങ്ങനെ പ്രവര്‍ത്തിച്ചു പാപം ചെയ്യേണ്ടതിന്നും എന്നെ ദുഷിക്കത്തക്കവണ്ണം അപവാദത്തിന്നു കാരണം കിട്ടേണ്ടതിന്നും അവര്‍ അവന്നു കൂലികൊടുത്തിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ ഭയപ്പെട്ട് അങ്ങനെ പ്രവർത്തിച്ച് പാപം ചെയ്യേണ്ടതിനും എന്നെ ദുഷിക്കത്തക്കവണ്ണം അപവാദത്തിന് കാരണം കിട്ടേണ്ടതിനും അവർ അവന് കൂലികൊടുത്തിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ ഭയപ്പെട്ട് അങ്ങനെ പ്രവര്‍ത്തിച്ചു പാപം ചെയ്യേണ്ടതിനും എന്നെ ദുഷിക്കത്തക്കവണ്ണം അപവാദത്തിനു കാരണം കിട്ടേണ്ടതിനും അവര്‍ അവനു കൂലികൊടുത്തിരുന്നു.
Malayalam Bible POC-ML 2013
ഭയപ്പെട്ട്‌ ഇപ്രകാരം പ്രവര്‍ത്തിച്ച്‌, ഞാന്‍ പാപം ചെയ്യുന്നതിനും അങ്ങനെ എനിക്കു ദുഷ്‌കീര്‍ത്തിയുണ്ടായി എന്നെ അവഹേ ളിക്കുന്നതിനും വേണ്ടി അവര്‍ അവനെ കൂലിക്കെടുത്തതാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ ഭയപ്പെട്ട് ഇങ്ങനെ പ്രവർത്തിച്ച് ഒരു പാപം ചെയ്യേണ്ടതിനും എന്റെനേരേ അപവാദംപരത്തി എനിക്കു മാനഹാനി വരുത്തേണ്ടതിനും അവർ അദ്ദേഹത്തെ വിലയ്ക്കു വാങ്ങിയതായിരുന്നു.