Nehemiah 6:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞങ്ങളുടെ ശത്രുക്കളും ഞങ്ങളുടെ ചുറ്റുമുള്ള ജനതകളും ഇതു കേട്ടപ്പോള്‍ ഭയപ്പെട്ടു. അവരുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. ഞങ്ങളുടെ ദൈവത്തിന്‍റെ സഹായത്താലാണു പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് എന്ന് അവര്‍ക്ക് ബോധ്യമായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞങ്ങളുടെ സകലശത്രുക്കളും അതു കേട്ടപ്പോൾ ഞങ്ങളുടെ ചുറ്റുമുള്ള ജാതികൾ ആകെ ഭയപ്പെട്ടു; അവർ തങ്ങൾക്കു തന്നേ അല്പന്മാരായി തോന്നി; ഈ പ്രവൃത്തി ഞങ്ങളുടെ ദൈവത്തിന്റെ സഹായത്താൽ സാദ്ധ്യമായി എന്നു അവർ ഗ്രഹിച്ചു.
Malayalam 1992 MBSI
ഞങ്ങളുടെ സകലശത്രുക്കളും അതു കേട്ടപ്പോള്‍ ഞങ്ങളുടെ ചുറ്റുമുള്ള ജാതികള്‍ ആകെ ഭയപ്പെട്ടു; അവര്‍ തങ്ങള്‍ക്കു തന്നേ അല്പന്മാരായി തോന്നി; ഈ പ്രവൃത്തി ഞങ്ങളുടെ ദൈവത്തിന്റെ സഹായത്താല്‍ സാദ്ധ്യമായി എന്നു അവര്‍ ഗ്രഹിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞങ്ങളുടെ സകലശത്രുക്കളും അത് കേട്ടപ്പോൾ ഞങ്ങളുടെ ചുറ്റുമുള്ള ജാതികൾ ആകെ ഭയപ്പെട്ടു; അവർ തങ്ങൾക്ക് തന്നെ നിസ്സാരന്മാരായി തോന്നി; ഈ പ്രവൃത്തി ഞങ്ങളുടെ ദൈവത്തിന്റെ സഹായത്താൽ സാദ്ധ്യമായി എന്ന് അവർ ഗ്രഹിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങളുടെ സകല ശത്രുക്കളും അതു കേട്ടപ്പോള്‍ ഞങ്ങളുടെ ചുറ്റുമുള്ള ജാതികള്‍ ആകെ ഭയപ്പെട്ടു; അവര്‍ തങ്ങള്‍ക്കു തന്നെ അല്പന്മാരായി തോന്നി; ഈ പ്രവൃത്തി ഞങ്ങളുടെ ദൈവത്തിന്‍റെ സഹായത്താൽ സാധ്യമായി എന്ന് അവര്‍ ഗ്രഹിച്ചു.
Malayalam Bible POC-ML 2013
ഇതറിഞ്ഞു ഞങ്ങളുടെ ശത്രുക്കളും ചുറ്റുമുള്ള ജനതകളും ഭയപ്പെട്ടു. അവര്‍ക്ക്‌ ആത്‌മവിശ്വാസം നശിച്ചു. ഞങ്ങളുടെ ദൈവത്തിന്‍െറ സഹായത്താലാണ്‌ ഈ പണി നടന്നതെന്ന്‌ അവര്‍ മനസ്‌സിലാക്കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞങ്ങളുടെ സകലശത്രുക്കളും ചുറ്റുപാടുള്ള ജനതകളും ഇതു കേട്ടു ഭയപ്പെട്ടു; ഞങ്ങളുടെ ദൈവത്തിന്റെ സഹായത്താലാണ് ഈ പണി പൂർത്തീകരിച്ചതെന്നു മനസ്സിലാക്കിയ അവരുടെ ആത്മവിശ്വാസം ചോർന്നുപോയി.