Nehemiah 6:18 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തോബിയാ ആരഹിന്‍റെ പുത്രന്‍ ശെഖന്യായുടെ ജാമാതാവ് ആയിരുന്നു. അയാളുടെ പുത്രനായ യോഹാനാന്‍ ബേരഖ്യായുടെ പുത്രനായ മെശുല്ലാമിന്‍റെ പുത്രിയെ വിവാഹം കഴിച്ചിരുന്നു. തന്നിമിത്തം യെഹൂദ്യയില്‍ അനേകം പേര്‍ അയാളുമായി ബന്ധപ്പെട്ടിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ആരഹിന്റെ മകനായ ശെഖന്യാവിന്റെ മരുമകൻ ആയിരുന്നതുകൊണ്ടും അവന്റെ മകൻ യോഹാനാൻ ബേരെഖ്യാവിന്റെ മകനായ മെശുല്ലാമിന്റെ മകളെ വിവാഹം ചെയ്തിരുന്നതുകൊണ്ടും യെഹൂദയിൽ അനേകർ അവനുമായി സത്യബന്ധം ചെയ്തിരുന്നു.
Malayalam 1992 MBSI
അവന്‍ ആരഹിന്റെ മകനായ ശെഖന്യാവിന്റെ മരുമകന്‍ ആയിരുന്നതുകൊണ്ടും അവന്റെ മകന്‍ യോഹാനാന്‍ ബേരെഖ്യാവിന്റെ മകനായ മെശുല്ലാമിന്റെ മകളെ വിവാഹം ചെയ്തിരുന്നതുകൊണ്ടും യെഹൂദയില്‍ അനേകര്‍ അവനുമായി സത്യബന്ധം ചെയ്തിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ ആരഹിന്റെ മകനായ ശെഖന്യാവിന്റെ മരുമകൻ ആയിരുന്നതിനാലും അവന്റെ മകൻ യോഹാനാൻ ബേരെഖ്യാവിന്റെ മകൻ മെശുല്ലാമിന്റെ മകളെ വിവാഹം ചെയ്തിരുന്നതിനാലും യെഹൂദയിൽ അനേകർ അവനുമായി സത്യബന്ധം ചെയ്തിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ആരഹിന്‍റെ മകനായ ശെഖന്യാവിന്‍റെ മരുമകന്‍ ആയിരുന്നതുകൊണ്ടും അവന്‍റെ മകന്‍ യോഹാനാന്‍ ബേരെഖ്യാവിന്‍റെ മകനായ മെശുല്ലാമിന്‍റെ മകളെ വിവാഹം ചെയ്തിരുന്നതുകൊണ്ടും യെഹൂദായിൽ അനേകര്‍ അവനുമായി സത്യബന്ധം ചെയ്തിരുന്നു.
Malayalam Bible POC-ML 2013
അവന്‍ ആരായുടെ പുത്രന്‍ ഷെക്കാനിയായുടെ ജാമാതാവായിരുന്നു. തോബിയായുടെ പുത്രന്‍ യോഹനാന്‍ ബറെക്കിയായുടെ പുത്രന്‍ മെഷുല്ലാമിന്‍െറ മകളെയാണ്‌ വിവാഹം ചെയ്‌തിരുന്നത്‌. അതിനാല്‍, യൂദായില്‍ പലരും അവന്‍െറ പക്‌ഷത്തായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം ആരഹിന്റെ മകനായ ശെഖന്യാവിന്റെ മരുമകൻ ആയിരുന്നതിനാലും അദ്ദേഹത്തിന്റെ മകൻ യെഹോഹാനാൻ ബേരെഖ്യാവിന്റെ മകനായ മെശുല്ലാമിന്റെ മകളെ വിവാഹംചെയ്തിരുന്നതിനാലും യെഹൂദ്യയിൽ അനേകർ അദ്ദേഹവുമായി കരാറിൽ ഏർപ്പെട്ടിരുന്നു.