Nehemiah 6:9 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ജോലി തുടരാനാവാത്തവിധം ഞങ്ങള്‍ തളര്‍ന്നുപോകും എന്നു കരുതിയാണ് അവര്‍ ഞങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിച്ചത്. അതിനാല്‍ ദൈവമേ, എന്‍റെ കരങ്ങള്‍ക്കു ശക്തി നല്‌കിയാലും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വേല നടക്കാതവണ്ണം അവരുടെ ധൈര്യം ക്ഷയിച്ചു പോകേണമെന്നു പറഞ്ഞു അവർ ഒക്കെയും ഞങ്ങളെ ഭയപ്പെടുത്തുവാൻ നോക്കി. ആകയാൽ ദൈവമേ, എന്നെ ധൈര്യപ്പെടുത്തേണമേ.
Malayalam 1992 MBSI
വേല നടക്കാതവണ്ണം അവരുടെ ധൈര്യം ക്ഷയിച്ചു പോകേണമെന്നു പറഞ്ഞു അവര്‍ ഒക്കെയും ഞങ്ങളെ ഭയപ്പെടുത്തുവാന്‍ നോക്കി. ആകയാല്‍ ദൈവമേ, എന്നെ ധൈര്യപ്പെടുത്തേണമേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
‘വേല നടക്കാതവണ്ണം അവരുടെ ധൈര്യം ക്ഷയിച്ച് പോകേണമെന്ന്’ പറഞ്ഞ് അവർ ഞങ്ങളെ ഭയപ്പെടുത്തുവാൻ നോക്കി. ആകയാൽ ദൈവമേ, എന്നെ ധൈര്യപ്പെടുത്തേണമേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വേല നടക്കാതവണ്ണം അവരുടെ ധൈര്യം ക്ഷയിച്ചു പോകേണമെന്നു പറഞ്ഞ് അവരൊക്കെയും ഞങ്ങളെ ഭയപ്പെടുത്തുവാന്‍ നോക്കി. ആകയാൽ, ദൈവമേ, എന്നെ ധൈര്യപ്പെടുത്തേണമേ.
Malayalam Bible POC-ML 2013
ജോലി ചെയ്യാനാവാത്തവിധം ഞങ്ങളുടെ കരങ്ങള്‍ തളര്‍ന്നുപോകും എന്നു കരുതി അവര്‍ ഞങ്ങളെ ഭയപ്പെടുത്താന്‍ ഉദ്യമിച്ചു. ദൈവമേ, അവിടുന്ന് ഇപ്പോള്‍ എന്‍െറ കരങ്ങള്‍ ശക്‌തിപ്പെടുത്തണമേ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ജോലി മുടങ്ങുംവിധം അവർ തീരെ ധൈര്യഹീനരാകും; അതു പൂർത്തിയാക്കാൻ അവർക്കു കഴിയുകയുമില്ല” എന്നു ചിന്തിച്ച്, ഞങ്ങളെ ഭയപ്പെടുത്താനാണ് അവരെല്ലാം ശ്രമിച്ചത്. എന്നാൽ, “എന്റെ കൈകളെ ഇപ്പോൾ ബലപ്പെടുത്തണമേ” എന്നു ഞാൻ പ്രാർഥിച്ചു.