Nehemiah 7:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ അവരോടു പറഞ്ഞു: “വെയില്‍ ഉറയ്‍ക്കുന്നതുവരെ യെരൂശലേം നഗരകവാടങ്ങള്‍ തുറക്കരുത്; വാതിലുകള്‍ അടച്ചു കുറ്റിയിടുന്നത് നിങ്ങളുടെ സാന്നിധ്യത്തില്‍ ആയിരിക്കണം. യെരൂശലേംനിവാസികളില്‍നിന്നു വേണം കാവല്‌ക്കാരെ നിയമിക്കാന്‍. അവര്‍ അവരവരുടെ വീടുകളുടെ മുമ്പില്‍ കാവല്‍ നില്‌ക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ അവരോടു: വെയിൽ ഉറെക്കുന്നതുവരെ യെരൂശലേമിന്റെ വാതിൽ തുറക്കരുതു; നിങ്ങൾ അരികെ നില്ക്കുമ്പോൾ തന്നേ കതകു അടെച്ചു അന്താഴം ഇടുവിക്കേണം; യെരൂശലേംനിവാസികളിൽനിന്നു കാവല്ക്കാരെ നിയമിച്ചു ഓരോരുത്തനെ താന്താന്റെ കാവൽസ്ഥലത്തും താന്താന്റെ വീട്ടിന്നു നേരെയുമായി നിർത്തിക്കൊള്ളേണം എന്നു പറഞ്ഞു.
Malayalam 1992 MBSI
ഞാന്‍ അവരോടുവെയില്‍ ഉറെക്കുന്നതുവരെ യെരൂശലേമിന്റെ വാതില്‍ തുറക്കരുതു; നിങ്ങള്‍ അരികെ നിലക്കുമ്പോള്‍ തന്നേ കതകു അടെച്ചു അന്താഴം ഇടുവിക്കേണം; യെരൂശലേംനിവാസികളില്‍നിന്നു കാവല്‍ക്കാരെ നിയമിച്ചു ഔരോരുത്തനെ താന്താന്റെ കാവല്‍സ്ഥലത്തും താന്താന്റെ വീട്ടിന്നു നേരെയുമായി നിര്‍ത്തിക്കൊള്ളേണം എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ അവരോട്: “വെയിൽ ഉറയ്ക്കുന്നതുവരെ യെരൂശലേമിന്റെ വാതിൽ തുറക്കരുത്; നിങ്ങൾ അരികെ നില്ക്കുമ്പോൾ തന്നെ കതക് അടച്ച് ഓടാമ്പൽ ഇടുവിക്കേണം; യെരൂശലേംനിവാസികളിൽ നിന്ന് കാവല്ക്കാരായി നിയമിച്ച്, ഓരോരുത്തനെ അവനവന്റെ കാവൽസ്ഥാനത്തും അവനവന്റെ വീടിന്റെ നേരെയുമായി നിർത്തിക്കൊള്ളേണം” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ അവരോട്: വെയിൽ ഉറയ്ക്കുന്നതുവരെ യെരൂശലേമിന്‍റെ വാതിൽ തുറക്കരുത്; നിങ്ങള്‍ അരികെ നില്ക്കുമ്പോള്‍ തന്നെ കതക് അടച്ച് അന്താഴം ഇടുവിക്കേണം; യെരൂശലേംനിവാസികളിൽനിന്നു കാവല്ക്കാരെ നിയമിച്ച് ഓരോരുത്തനെ താന്താന്‍റെ കാവൽ സ്ഥലത്തും താന്താന്‍റെ വീട്ടിനു നേരേയുമായി നിര്‍ത്തിക്കൊള്ളേണം എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ഞാന്‍ അവരോടു പറഞ്ഞു: വെയില്‍ മൂക്കുന്നതുവരെ ജറുസലെമിന്‍െറ കവാടങ്ങള്‍ തുറക്കരുത്‌. കാവലുള്ളപ്പോള്‍ത്തന്നെ വാതിലുകള്‍ അടച്ചു കുറ്റിയിടണം. ജറുസലെം നിവാസികളെ ആയിരിക്കണം കാവല്‍ക്കാരായി നിയമിക്കുക; അവര്‍ താന്താങ്ങളുടെ ഭവനത്തിന്‍െറ എതിര്‍വശത്തു സ്‌ഥാന മുറപ്പിക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ അവരോടു പറഞ്ഞു: “വെയിൽ ഉറയ്ക്കുന്നതുവരെ ജെറുശലേമിന്റെ കവാടങ്ങൾ തുറക്കരുത്. വാതിലിനു കാവൽ നിൽക്കുമ്പോൾത്തന്നെ അവർ അത് അടച്ച് ഓടാമ്പൽ ഇടണം. ജെറുശലേംനിവാസികളെ കാവൽക്കാരായി നിയമിച്ച്, ഓരോരുത്തരെ അവരവരുടെ സ്ഥാനത്തും അവരുടെ വീടിനുചേർത്തും നിർത്തണം.”