Nehemiah 7:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വംശാവലി അനുസരിച്ചു പേരുകള്‍ രേഖപ്പെടുത്താന്‍ പ്രഭുക്കന്മാരെയും പ്രമാണികളെയും ജനങ്ങളെയും വിളിച്ചുകൂട്ടുന്നതിന് എന്‍റെ ദൈവം എനിക്കു പ്രേരണ നല്‌കി. ആദ്യം യെരൂശലേമിലേക്കു മടങ്ങിവന്നവരുടെ വംശാവലി രേഖപ്പെടുത്തിയിരിക്കുന്ന ഒരു പുസ്‍തകം എനിക്കു കിട്ടി. അതില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു:
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വംശാവലിപ്രകാരം എണ്ണം നോക്കേണ്ടതിന്നു പ്രഭുക്കന്മാരെയും പ്രമാണികളെയും ജനത്തെയും കൂട്ടിവരുത്തുവാൻ എന്റെ ദൈവം എന്റെ മനസ്സിൽ തോന്നിച്ചു. എന്നാറെ ആദ്യം മടങ്ങിവന്നവരുടെ ഒരു വംശാവലിരേഖ എനിക്കു കണ്ടുകിട്ടി; അതിൽ എഴുതിക്കണ്ടതു എന്തെന്നാൽ:
Malayalam 1992 MBSI
വംശാവലിപ്രകാരം എണ്ണം നോക്കേണ്ടതിന്നു പ്രഭുക്കന്മാരെയും പ്രമാണികളെയും ജനത്തെയും കൂട്ടിവരുത്തുവാന്‍ എന്റെ ദൈവം എന്റെ മനസ്സില്‍ തോന്നിച്ചു. എന്നാറെ ആദ്യം മടങ്ങിവന്നവരുടെ ഒരു വംശാവലിരേഖ എനിക്കു കണ്ടു കിട്ടി; അതില്‍ എഴുതിക്കണ്ടതു എന്തെന്നാല്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വംശാവലിപ്രകാരം എണ്ണം നോക്കേണ്ടതിന് പ്രഭുക്കന്മാരെയും പ്രമാണികളെയും ജനത്തെയും കൂട്ടിവരുത്തുവാൻ എന്റെ ദൈവം എന്റെ മനസ്സിൽ തോന്നിച്ചു. അപ്പോൾ ആദ്യം മടങ്ങിവന്നവരുടെ ഒരു വംശാവലിരേഖ എനിക്ക് കണ്ടുകിട്ടി; അതിൽ ഇപ്രകാരം എഴുതിയിരിക്കുന്നത് കണ്ടു:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വംശാവലിപ്രകാരം എണ്ണം നോക്കേണ്ടതിനു പ്രഭുക്കന്മാരെയും പ്രമാണികളെയും ജനത്തെയും കൂട്ടിവരുത്തുവാന്‍ എന്റെ ദൈവം എന്റെ മനസ്സിൽ തോന്നിച്ചു. എന്നാറെ ആദ്യം മടങ്ങിവന്നവരുടെ ഒരു വംശാവലിരേഖ എനിക്കു കണ്ടുകിട്ടി; അതിൽ എഴുതിക്കണ്ടത് എന്തെന്നാൽ:
Malayalam Bible POC-ML 2013
വീടുകള്‍ പണിതിരുന്നില്ല. ശ്രഷ്‌ഠന്‍മാരെയും നായകന്‍മാരെയും ജനത്തെയും വിളിച്ചുകൂട്ടി, അവരുടെ വംശാവലി തയ്യാറാക്കുവാന്‍ ദൈവം എന്നെ പ്രരിപ്പിച്ചു. ആദ്യം മടങ്ങിവന്നവരുടെ വംശാവലിഗ്രന്‌ഥം ഞാന്‍ കണ്ടെണ്ടത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥരെയും ജനങ്ങളെയും വിളിച്ചുകൂട്ടി വംശാവലി രേഖപ്പെടുത്താനായി ദൈവം എന്റെ ഹൃദയത്തിൽ തോന്നിച്ചു. ആദ്യം മടങ്ങിവന്നവരെക്കുറിച്ച് ഒരു വംശാവലിരേഖ കിട്ടിയതിൽ ഇപ്രകാരം എഴുതിയിരിക്കുന്നതായി ഞാൻ കണ്ടു: