Nehemiah 7:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍ പിടിച്ചുകൊണ്ടുപോയ പ്രവാസികളില്‍ അനേകം പേര്‍ സ്വതന്ത്രരായി സ്വന്തപട്ടണങ്ങളിലേക്കു മടങ്ങിവന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബാബേൽരാജാവായ നെബൂഖദ്നേസർ പിടിച്ചു കൊണ്ടുപോയ ബദ്ധന്മാരുടെ പ്രവാസത്തിൽനിന്നു പുറപ്പെട്ടു യെരൂശലേമിലേക്കും യെഹൂദയിലേക്കും താന്താന്റെ പട്ടണത്തിലേക്കു മടങ്ങിവന്നവരായ ദേശനിവാസികൾ:
Malayalam 1992 MBSI
ബാബേല്‍രാജാവായ നെബൂഖദ് നേസര്‍ പിടിച്ചുകൊണ്ടുപോയ ബദ്ധന്മാരുടെ പ്രവാസത്തില്‍നിന്നു പുറപ്പെട്ടു യെരൂശലേമിലേക്കും യെഹൂദയിലേക്കും താന്താന്റെ പട്ടണത്തിലേക്കു മടങ്ങിവന്നവരായ ദേശനിവാസികള്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ബാബേൽരാജാവായ നെബൂഖദ്നേസർ പിടിച്ച് കൊണ്ടുപോയ ബദ്ധന്മാരിൽ പ്രവാസത്തിൽനിന്ന് മടങ്ങി, യെരൂശലേമിലേയ്ക്കും യെഹൂദയിലേയ്ക്കും അവനവന്റെ പട്ടണത്തിലേയ്ക്കും വന്നവരായ ദേശനിവാസികൾ:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബാബേൽരാജാവായ നെബൂഖദ്നേസര്‍ പിടിച്ചു കൊണ്ടുപോയ ബദ്ധന്മാരുടെ പ്രവാസത്തിൽനിന്നു പുറപ്പെട്ടു യെരൂശലേമിലേക്കും യെഹൂദായിലേക്കും താന്താന്‍റെ പട്ടണത്തിലേക്കു മടങ്ങിവന്നവരായ ദേശനിവാസികള്‍:
Malayalam Bible POC-ML 2013
അതില്‍ ഇപ്രകാരം എഴുതിയിരുന്നു: ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസര്‍ പിടിച്ചുകൊണ്ടുപോയവരില്‍ സ്വനഗരങ്ങളില്‍ മടങ്ങിയെത്തിയവര്‍. അവര്‍ ജറുസലെമിലും യൂദായിലെ നഗരങ്ങളിലും മടങ്ങിയെത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ബാബേൽരാജാവായ നെബൂഖദ്നേസർ പ്രവിശ്യകളിൽനിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയിരുന്ന നിവാസികളിൽ, പ്രവാസത്തിൽനിന്നു മടങ്ങിവന്നവർ ഇവരാണ്. അവർ ജെറുശലേമിലും യെഹൂദ്യയിലുമുള്ള തങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്നു.