Nehemiah 7:61 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തേല്‍ - മേലെഹ്, തേല്‍ - ഹര്‍ശാ, കെരൂബ്, അദ്ദോന്‍, ഇമ്മേര്‍ എന്നീ സ്ഥലങ്ങളില്‍നിന്നു മടങ്ങി വന്നവര്‍ക്ക് അവര്‍ ഇസ്രായേല്യര്‍ തന്നെയെന്നതിന് പിതൃഭവനമോ വംശോല്‍പത്തിയോ തെളിയിക്കാന്‍ കഴിഞ്ഞില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തേൽ-മേലെഹ്, തേൽ-ഹർശാ, കെരൂബ്, അദ്ദോൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽനിന്നു മടങ്ങിവന്നവർ ഇവർ തന്നേ. എങ്കിലും അവർ യിസ്രായേല്യർ തന്നേയോ എന്നു തങ്ങളുടെ പിതൃഭവനവും വംശോല്പത്തിയും കാണിപ്പാൻ അവർക്കു കഴിഞ്ഞില്ല.
Malayalam 1992 MBSI
തേല്‍-മേലെഹ്, തേല്‍-ഹര്‍ശാ, കെരൂബ്, അദ്ദോന്‍, ഇമ്മേര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നു മടങ്ങിവന്നവര്‍ ഇവര്‍ തന്നേ. എങ്കിലും അവര്‍ യിസ്രായേല്യര്‍ തന്നേയോ എന്നു തങ്ങളുടെ പിതൃഭവനവും വംശോല്പത്തിയും കാണിപ്പാന്‍ അവര്‍ക്കും കഴിഞ്ഞില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തേൽ-മേലെഹ്, തേൽ-ഹർശാ, കെരൂബ്, അദ്ദോൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽനിന്ന് മടങ്ങിവന്നവർ ഇവർ തന്നേ. എങ്കിലും അവർ യിസ്രായേല്യർ തന്നെയോ എന്ന് തങ്ങളുടെ പിതൃഭവനവും വംശോല്പത്തിയും കാണിപ്പാൻ അവർക്ക് കഴിഞ്ഞില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തേൽ-മേലെഹ്, തേൽ-ഹര്‍ശാ, കെരൂബ്, അദ്ദോന്‍, ഇമ്മേര്‍ എന്നീ സ്ഥലങ്ങളിൽനിന്നു മടങ്ങിവന്നവര്‍ ഇവര്‍ തന്നെ. എങ്കിലും അവര്‍ യിസ്രായേല്യര്‍ തന്നെയോ എന്നു തങ്ങളുടെ പിതൃഭവനവും വംശോല്പത്തിയും കാണിപ്പാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
Malayalam Bible POC-ML 2013
തെല്‍മേല, തെല്‍ഹര്‍ഷാ, കെരൂബ്‌, അദോന്‍, ഇമ്മെര്‍ എന്നിവിടങ്ങളില്‍നിന്നു വന്നവരാണു താഴെപ്പറയുന്നവര്‍: എന്നാല്‍, തങ്ങളുടെ കുടുംബമോ കുലമോകൊണ്ട്‌ തങ്ങള്‍ ഇസ്രായേല്യരാണെന്നു തെളിയിക്കാന്‍ അവര്‍ക്കു സാധിച്ചില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തേൽ-മേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദോൻ, ഇമ്മേർ എന്നീ പട്ടണങ്ങളിൽനിന്നു വന്നവരാണ് താഴെപ്പറയുന്നവർ; എങ്കിലും, തങ്ങളും തങ്ങളുടെ പിതൃഭവനവും ഇസ്രായേല്യരിൽനിന്നുള്ളവർ എന്നു തെളിയിക്കാൻ അവർക്കു സാധിച്ചില്ല: