Nehemiah 7:63 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പുരോഹിതരില്‍: ഹോബയുടെയും ഹക്കോസ്സിന്‍റെയും ബര്‍സില്ലായുടെയും പുത്രന്മാര്‍. ബര്‍സില്ലാ കുടുംബക്കാരുടെ പൂര്‍വികന്‍ ഗിലെയാദുകാരനായ ബര്‍സില്ലായുടെ ഒരു പുത്രിയെ വിവാഹം കഴിച്ചു. അതുകൊണ്ടാണ് അവര്‍ ആ പേരില്‍ അറിയപ്പെടുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പുരോഹിതന്മാരിൽ: ഹോബയുടെ മക്കൾ, ഹക്കോസ്സിന്റെ മക്കൾ, ഗിലെയാദ്യനായ ബർസില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹം കഴിച്ചു അവരുടെ പേരിൻപ്രകാരം വിളിക്കപ്പെട്ട ബർസില്ലായിയുടെ മക്കൾ.
Malayalam 1992 MBSI
പുരോഹിതന്മാരില്‍ഹോബയുടെ മക്കള്‍, ഹക്കോസ്സിന്റെ മക്കള്‍, ഗിലെയാദ്യനായ ബര്‍സില്ലായിയുടെ പുത്രിമാരില്‍ ഒരുത്തിയെ വിവാഹം കഴിച്ചു അവരുടെ പേരിന്‍ പ്രകാരം വിളിക്കപ്പെട്ട ബര്‍സില്ലായിയുടെ മക്കള്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പുരോഹിതന്മാരിൽ: ഹോബയുടെ മക്കൾ, ഹക്കോസ്സിന്റെ മക്കൾ, ഗിലെയാദ്യനായ ബർസില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹം കഴിച്ച് അവരുടെ പേരിൻപ്രകാരം വിളിക്കപ്പെട്ട ബർസില്ലായിയുടെ മക്കൾ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പുരോഹിതന്മാരിൽ: ഹോബയുടെ മക്കള്‍, ഹക്കോസ്സിന്റെ മക്കള്‍, ഗിലെയാദ്യനായ ബര്‍സില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹം കഴിച്ച് അവരുടെ പേരിന്‍പ്രകാരം വിളിക്കപ്പെട്ട ബര്‍സില്ലായിയുടെ മക്കള്‍.
Malayalam Bible POC-ML 2013
പുരോഹിതന്‍മാരുടെ പുത്രന്‍മാര്‍: ഹൊബായാ, ഹക്കോസ്, ബര്‍സില്ലായ് എന്നിവരുടെ സന്തതികള്‍. ബര്‍സില്ലായ്‌കുടുംബക്കാരുടെ പൂര്‍വികന്‍ ഗിലയാദുകാരന്‍ ബര്‍സില്ലായിയുടെ പുത്രിയെ വിവാഹം ചെയ്‌തതിനാലാണ് അവര്‍ക്ക് ആ പേരു ലഭിച്ചത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പുരോഹിതന്മാരുടെ പിൻഗാമികളിൽനിന്ന്: ഹബയ്യാവ്, ഹക്കോസ്സ്, (ഗിലെയാദ്യനായ ബർസില്ലായിയുടെ ഒരു പുത്രിയെ വിവാഹംചെയ്ത് ആ പേരിനാൽ വിളിക്കപ്പെട്ട ഒരാളായ) ബർസില്ലായി എന്നിവരുടെ പിൻഗാമികൾ.