Nehemiah 7:67 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കൂടാതെ, ദാസീദാസന്മാരായി ഏഴായിരത്തി മുന്നൂറ്റിമുപ്പത്തേഴു പേരും ഗായികാഗായകന്മാരായി ഇരുനൂറ്റി നാല്പത്തഞ്ചു പേരും ഉണ്ടായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുടെ ദാസീദാസന്മാരായ ഏഴായിരത്തിമുന്നൂറ്റിമുപ്പത്തേഴുപേരെ കൂടാതെ തന്നേ; അവർക്കു ഇരുനൂറ്റിനാല്പത്തഞ്ചു സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു.
Malayalam 1992 MBSI
അവരുടെ ദാസീദാസന്മാരായ ഏഴായിരത്തി മുന്നൂറ്റിമുപ്പത്തേഴുപേരെ കൂടാതെ തന്നേ; അവര്‍ക്കും ഇരുനൂറ്റിനാല്പത്തഞ്ചു സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരുടെ ദാസീദാസന്മാരായ ഏഴായിരത്തിമുന്നൂറ്റിമുപ്പത്തേഴുപേരെ കൂടാതെ തന്നെ; അവർക്ക് ഇരുനൂറ്റിനാല്പത്തഞ്ച് സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരുടെ ദാസീദാസന്മാരായ ഏഴായിരത്തിമുന്നൂറ്റി മുപ്പത്തിയേഴ് പേരെ കൂടാതെ തന്നെ; അവര്‍ക്ക് ഇരുനൂറ്റി നാല്പത്തഞ്ച് സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു.
Malayalam Bible POC-ML 2013
ഇതിനു പുറമേ അവരുടെ ദാസീദാസന്‍മാര്‍ ഏഴായിരത്തിമുന്നൂറ്റി മുപ്പത്തിയേഴുപേരും ഗായികാഗായ കന്‍മാരായി ഇരുനൂറ്റി നാല്‍പത്തഞ്ചുപേരും ഉണ്ടായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുപുറമേ 7,337 ദാസീദാസന്മാരും സംഗീതജ്ഞരായ 245 പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരുന്നു.