Nehemiah 8:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അടുത്തദിവസം സര്‍വജനത്തിന്‍റെയും പിതൃഭവനത്തലവന്മാരും പുരോഹിതരും ലേവ്യരും ധര്‍മശാസ്ത്രത്തിലെ വചനം പഠിക്കാന്‍വേണ്ടി വേദപണ്ഡിതനായ എസ്രായുടെ അടുക്കല്‍ വന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിറ്റെന്നാൾ സകലജനത്തിന്റെയും പിതൃഭവനത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും ന്യായപ്രമാണവാക്യങ്ങളെ കേൾക്കേണ്ടതിന്നു എസ്രാശാസ്ത്രിയുടെ അടുക്കൽ ഒന്നിച്ചുകൂടി.
Malayalam 1992 MBSI
പിറ്റെന്നാള്‍ സകലജനത്തിന്റെയും പിതൃഭവനത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും ന്യായപ്രമാണവാക്യങ്ങളെ കേള്‍ക്കേണ്ടതിന്നു എസ്രാശാസ്ത്രിയുടെ അടുക്കല്‍ ഒന്നിച്ചുകൂടി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിറ്റെന്നാൾ സകലജനത്തിന്റെയും പിതൃഭവനത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും ന്യായപ്രമാണവാക്യങ്ങൾ കേൾക്കേണ്ടതിന് എസ്രാശാസ്ത്രിയുടെ അടുക്കൽ ഒന്നിച്ചുകൂടി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിറ്റന്നാള്‍ സകല ജനത്തിന്‍റെയും പിതൃഭവനത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും ന്യായപ്രമാണവാക്യങ്ങളെ കേള്‍ക്കേണ്ടതിന് എസ്രാശാസ്ത്രിയുടെ അടുക്കൽ ഒന്നിച്ചുകൂടി.
Malayalam Bible POC-ML 2013
പിറ്റേദിവസം കുടംബത്തലവന്‍മാര്‍ എല്ലാവരും നിയമം പഠിക്കാന്‍വേണ്ടി ലേവ്യരോടും പുരോഹിതന്‍മാരോടുമൊപ്പം നിയമജ്‌ഞനായ എസ്രായുടെ അടുത്തുചെന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ മാസത്തിന്റെ രണ്ടാംദിവസം സകലജനത്തിന്റെയും കുടുംബത്തലവന്മാർ പുരോഹിതന്മാരോടും ലേവ്യരോടുംചേർന്ന് ന്യായപ്രമാണത്തിലെ വാക്കുകൾ സശ്രദ്ധം മനസ്സിലാക്കേണ്ടതിന് ഉപദേഷ്ടാവായ എസ്രായുടെ അടുക്കൽവന്നു.