Nehemiah 8:17 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പ്രവാസത്തില്‍നിന്നു മടങ്ങിവന്ന ജനമെല്ലാം കൂടാരങ്ങളുണ്ടാക്കി അവയില്‍ പാര്‍ത്തു. നൂന്‍റെ പുത്രന്‍ യോശുവയുടെ കാലത്തിനുശേഷം അന്നുവരെ ഇസ്രായേല്‍ജനം ഇപ്രകാരം ചെയ്തിരുന്നില്ല. അങ്ങനെ അവര്‍ അത്യന്തം ആഹ്ലാദിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പ്രവാസത്തിൽ നിന്നു മടങ്ങിവന്നവരുടെ സർവ്വസഭയും കൂടാരങ്ങൾ ഉണ്ടാക്കി കൂടാരങ്ങളിൽ പാർത്തു; നൂന്റെ മകനായ യോശുവയുടെ കാലംമുതൽ അന്നുവരെ യിസ്രായേൽമക്കൾ അങ്ങനെ ചെയ്യാതിരുന്നതുകൊണ്ടു അന്നു ഏറ്റവും വലിയ സന്തോഷം ഉണ്ടായി.
Malayalam 1992 MBSI
പ്രവാസത്തില്‍ നിന്നു മടങ്ങിവന്നവരുടെ സര്‍വ്വസഭയും കൂടാരങ്ങള്‍ ഉണ്ടാക്കി കൂടാരങ്ങളില്‍ പാര്‍ത്തു; നൂന്റെ മകനായ യോശുവയുടെ കാലംമുതല്‍ അന്നുവരെ യിസ്രായേല്‍മക്കള്‍ അങ്ങനെ ചെയ്യാതിരുന്നതുകൊണ്ടു അന്നു ഏറ്റവും വലിയ സന്തോഷം ഉണ്ടായി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പ്രവാസത്തിൽ നിന്ന് മടങ്ങിവന്നവരുടെ സർവ്വസഭയും കൂടാരങ്ങൾ ഉണ്ടാക്കി അതിൽ പാർത്തു; നൂന്റെ മകൻ യോശുവയുടെ കാലംമുതൽ അന്നുവരെ യിസ്രായേൽമക്കൾ അങ്ങനെ ചെയ്യാതിരുന്നതുകൊണ്ട് അന്ന് ഏറ്റവും വലിയ സന്തോഷം ഉണ്ടായി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പ്രവാസത്തിൽനിന്നു മടങ്ങിവന്നവരുടെ സര്‍വസഭയും കൂടാരങ്ങള്‍ ഉണ്ടാക്കി കൂടാരങ്ങളിൽ പാര്‍ത്തു; നൂന്‍റെ മകനായ യോശുവയുടെ കാലംമുതൽ അന്നുവരെ യിസ്രായേൽമക്കള്‍ അങ്ങനെ ചെയ്യാതിരുന്നതുകൊണ്ട് അന്ന് ഏറ്റവും വലിയ സന്തോഷം ഉണ്ടായി.
Malayalam Bible POC-ML 2013
പ്രവാസത്തില്‍ നിന്നു മടങ്ങിവന്ന ജനം കൂടാരങ്ങള്‍ നിര്‍മിക്കുകയും അതില്‍ വസിക്കുകയും ചെയ്‌തു. അവര്‍ വളരെ സന്തോഷിച്ചു. കാരണം, നൂനിന്‍െറ പുത്രന്‍ ജോഷ്വയുടെ കാലം മുതല്‍ അന്നുവരെ ഇസ്രായേല്‍ജനം ഇപ്രകാരം ചെയ്‌തിരുന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പ്രവാസത്തിൽനിന്നു മടങ്ങിയെത്തിയവരുടെ കൂട്ടമെല്ലാം കൂടാരങ്ങൾ നിർമിച്ച് അതിൽ താമസിച്ചു. നൂന്റെ മകനായ യോശുവയുടെ കാലംമുതൽ അന്നുവരെ ഇസ്രായേൽമക്കൾ അങ്ങനെ ചെയ്തിരുന്നില്ല; അങ്ങനെ ചെയ്തതിനാൽ അവരുടെ ആനന്ദം വളരെ വലിയതായിരുന്നു.