Nehemiah 8:18 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഉത്സവത്തിന്‍റെ ആദ്യദിവസംമുതല്‍ അവസാനദിവസംവരെ എന്നും എസ്രാ ദൈവത്തിന്‍റെ ധര്‍മശാസ്ത്രപുസ്‍തകം വായിച്ചു കേള്‍പ്പിച്ചു. അങ്ങനെ അവര്‍ ഏഴു ദിവസം ഉത്സവം ആചരിച്ച് എട്ടാം ദിവസം ധര്‍മശാസ്ത്രമനുസരിച്ച് അവര്‍ വിശുദ്ധസഭ കൂടി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആദ്യദിവസം മുതൽ അവസാനദിവസംവരെ അവൻ ദിവസേന ദൈവത്തിന്റെ ന്യായപ്രമാണപുസ്തകം വായിച്ചു കേൾപ്പിച്ചു; അങ്ങനെ അവർ ഏഴു ദിവസം ഉത്സവം ആചരിച്ചു; എട്ടാം ദിവസം നിയമപ്രകാരം വിശുദ്ധസഭായോഗം കൂടുകയും ചെയ്തു.
Malayalam 1992 MBSI
ആദ്യദിവസം മുതല്‍ അവസാനദിവസംവരെ അവന്‍ ദിവസേന ദൈവത്തിന്റെ ന്യായപ്രമാണപുസ്തകം വായിച്ചു കേള്‍പ്പിച്ചു; അങ്ങനെ അവര്‍ ഏഴു ദിവസം ഉത്സവം ആചരിച്ചു; എട്ടാം ദിവസം നിയമപ്രകാരം വിശുദ്ധസഭായോഗം കൂടുകയും ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആദ്യദിവസം മുതൽ അവസാനദിവസംവരെ അവൻ ദിവസേന ദൈവത്തിന്റെ ന്യായപ്രമാണപുസ്തകം വായിച്ച് കേൾപ്പിച്ചു; അങ്ങനെ അവർ ഏഴ് ദിവസം ഉത്സവം ആചരിച്ചു; എട്ടാം ദിവസം നിയമപ്രകാരം വിശുദ്ധസഭായോഗം കൂടുകയും ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആദ്യദിവസംമുതൽ അവസാനദിവസംവരെ അവന്‍ ദിവസേന ദൈവത്തിന്‍റെ ന്യായപ്രമാണപുസ്തകം വായിച്ചു കേള്‍പ്പിച്ചു; അങ്ങനെ അവര്‍ ഏഴു ദിവസം ഉത്സവം ആചരിച്ചു; എട്ടാം ദിവസം നിയമപ്രകാരം വിശുദ്ധസഭായോഗം കൂടുകയും ചെയ്തു.
Malayalam Bible POC-ML 2013
ഉത്‌സവത്തിന്‍െറ ആദ്യദിവസം മുതല്‍ അവസാന ദിവസംവരെ എന്നും അവന്‍ ദൈവത്തിന്‍െറ നിയമഗ്രന്‌ഥം വായിച്ചു കേള്‍പ്പിച്ചു. ഏഴു ദിവസം അവര്‍ തിരുനാള്‍ ആഘോഷിച്ചു. നിയമനുസരിച്ച്‌ എട്ടാംദിവസം ഒരു മഹാസമ്മേളനവും ഉണ്ടായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആദ്യദിവസംമുതൽ അവസാനദിവസംവരെ ദിവസേന അദ്ദേഹം ദൈവത്തിന്റെ ന്യായപ്രമാണഗ്രന്ഥത്തിൽനിന്നു വായിച്ചു. ഏഴുദിവസം അവർ ഉത്സവം ആചരിച്ചു; നിയമിക്കപ്പെട്ടിരുന്നത് അനുസരിച്ച് എട്ടാംദിവസം അവർ ഒരു സഭായോഗം കൂടി.