Nehemiah 9:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്ന് പകല്‍ മേഘസ്തംഭത്താല്‍ അവരെ നയിച്ചു; രാത്രിയില്‍ അഗ്നിസ്തംഭത്തിന്‍റെ പ്രകാശത്താല്‍ അവരെ വഴി നടത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ പകൽസമയത്തു മേഘസ്തംഭം കൊണ്ടും രാത്രിസമയത്തു അവർ പോകുന്ന വഴിക്കു വെളിച്ചംകൊടുപ്പാൻ അഗ്നിസ്തംഭംകൊണ്ടും അവരെ വഴിനടത്തി.
Malayalam 1992 MBSI
നീ പകല്‍ സമയത്തു മേഘസ്തംഭം കൊണ്ടും രാത്രിസമയത്തു അവര്‍ പോകുന്ന വഴിക്കു വെളിച്ചംകൊടുപ്പാന്‍ അഗ്നിസ്തംഭംകൊണ്ടും അവരെ വഴിനടത്തി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങ് പകൽ മേഘസ്തംഭം കൊണ്ടും രാത്രി അവർ പോകുന്ന വഴിക്ക് വെളിച്ചംകൊടുക്കുവാൻ അഗ്നിസ്തംഭംകൊണ്ടും അവരെ വഴിനടത്തി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ പകൽസമയത്തു മേഘസ്തംഭംകൊണ്ടും രാത്രിസമയത്ത് അവര്‍ പോകുന്ന വഴിക്കു വെളിച്ചം കൊടുപ്പാന്‍ അഗ്നിസ്തംഭംകൊണ്ടും അവരെ വഴി നടത്തി.
Malayalam Bible POC-ML 2013
പകല്‍ മേഘസ്‌തംഭത്താല്‍ അവിടുന്ന്‌ അവരെ നയിച്ചു. രാത്രി അഗ്‌നിസ്‌തംഭത്താല്‍ അവര്‍ക്കു വഴികാട്ടി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പകൽ മേഘസ്തംഭംകൊണ്ടും രാത്രിയിൽ അവർ പോകുന്നതിനുള്ള വഴിയിൽ വെളിച്ചംകൊടുക്കാൻ അഗ്നിസ്തംഭംകൊണ്ടും അങ്ങ് അവരെ നയിച്ചു.