Nehemiah 9:15 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരുടെ വിശപ്പടക്കാന്‍ ആകാശത്തുനിന്ന് അപ്പം കൊടുത്തു; അവരുടെ ദാഹം ശമിപ്പിക്കുന്നതിനു പാറയില്‍നിന്നു വെള്ളം പുറപ്പെടുവിച്ചു. അവര്‍ക്കു വാഗ്ദാനം ചെയ്തിരുന്ന ദേശം കൈവശമാക്കാന്‍ അവരോടു കല്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുടെ വിശപ്പിന്നു നീ അവർക്കു ആകാശത്തുനിന്നു അപ്പം കൊടുത്തു; അവരുടെ ദാഹത്തിന്നു നീ അവർക്കു പാറയിൽനിന്നു വെള്ളം പുറപ്പെടുവിച്ചു. നീ അവർക്കു കൊടുക്കുമെന്നു സത്യം ചെയ്ത ദേശത്തെ കൈവശമാക്കുവാൻ ചെല്ലേണ്ടതിന്നു അവരോടു കല്പിച്ചു.
Malayalam 1992 MBSI
അവരുടെ വിശപ്പിന്നു നീ അവര്‍ക്കും ആകാശത്തുനിന്നു അപ്പം കൊടുത്തു; അവരുടെ ദാഹത്തിന്നു നീ അവര്‍ക്കും പാറയില്‍ നിന്നു വെള്ളം പുറപ്പെടുവിച്ചു. നീ അവര്‍ക്കും കൊടുക്കുമെന്നു സത്യം ചെയ്ത ദേശത്തെ കൈവശമാക്കുവാന്‍ ചെല്ലേണ്ടതിന്നു അവരോടു കല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരുടെ വിശപ്പിന് അങ്ങ് അവർക്ക് ആകാശത്തുനിന്ന് അപ്പം കൊടുത്തു; അവരുടെ ദാഹത്തിന് അങ്ങ് അവർക്ക് പാറയിൽനിന്ന് വെള്ളം പുറപ്പെടുവിച്ചു. അങ്ങ് അവർക്ക് കൊടുക്കുമെന്ന് സത്യം ചെയ്ത ദേശം കൈവശമാക്കുവാനും അവരോട് കല്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരുടെ വിശപ്പിനു നീ അവര്‍ക്ക് ആകാശത്തുനിന്ന് അപ്പം കൊടുത്തു; അവരുടെ ദാഹത്തിനു നീ അവര്‍ക്കു പാറയിൽനിന്നു വെള്ളം പുറപ്പെടുവിച്ചു; നീ അവര്‍ക്കു കൊടുക്കുമെന്നു സത്യം ചെയ്ത ദേശത്തെ കൈവശമാക്കുവാന്‍ ചെല്ലേണ്ടതിന് അവരോടു കല്പിച്ചു.
Malayalam Bible POC-ML 2013
അവിടുന്ന് അവര്‍ക്ക് ആകാശത്തുനിന്ന് അപ്പവും പാറയില്‍നിന്നു ദാഹജലവും നല്‍കി. അങ്ങു വാഗ്‌ദാനം ചെയ്‌ത നാടു കൈവശപ്പെടുത്താന്‍ അവരോടു കല്‍പിക്കുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരുടെ വിശപ്പിനു സ്വർഗത്തിൽനിന്ന് അപ്പവും ദാഹത്തിന് പാറയിൽനിന്ന് വെള്ളവും കൊടുത്തു. അവർക്കു നൽകുമെന്നു വാഗ്ദാനംചെയ്തിരുന്ന ദേശം ചെന്നു കൈവശമാക്കാനും അവരോടു കൽപ്പിച്ചു.