Nehemiah 9:19 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എങ്കിലും അവിടുത്തെ മഹാകരുണയാല്‍ അവരെ മരുഭൂമിയില്‍വച്ചു കൈവിട്ടില്ല; പകല്‍ അവരെ നയിച്ച മേഘസ്തംഭവും രാത്രിയില്‍ അവര്‍ക്കു വെളിച്ചം നല്‌കിയ അഗ്നിസ്തംഭവും അവരെ വിട്ടുമാറിയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ നിന്റെ മഹാകരുണനിമിത്തം അവരെ മരുഭൂമിയിൽ വിട്ടുകളഞ്ഞില്ല; പകലിൽ അവരെ വഴിനടത്തിയ മേഘസ്തംഭവും രാത്രിയിൽ അവർക്കു വെളിച്ചം കൊടുത്തു അവർ നടക്കേണ്ടുന്ന വഴി കാണിച്ച അഗ്നിസ്തംഭവും അവരെ വിട്ടുമാറിയതുമില്ല.
Malayalam 1992 MBSI
നീ നിന്റെ മഹാകരുണനിമിത്തം അവരെ മരുഭൂമിയില്‍ വിട്ടുകളഞ്ഞില്ല; പകലില്‍ അവരെ വഴിനടത്തിയ മേഘസ്തംഭവും രാത്രിയില്‍ അവര്‍ക്കും വെളിച്ചം കൊടുത്തു അവര്‍ നടക്കേണ്ടുന്ന വഴി കാണിച്ച അഗ്നിസ്തംഭവും അവരെ വിട്ടുമാറിയതുമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങയുടെ മഹാകരുണനിമിത്തം അങ്ങ് അവരെ മരുഭൂമിയിൽ വിട്ടുകളഞ്ഞില്ല; പകൽ അവരെ വഴിനടത്തിയ മേഘസ്തംഭവും രാത്രി അവർക്ക് വെളിച്ചം കൊടുത്ത് വഴി കാണിച്ച അഗ്നിസ്തംഭവും അവരെ വിട്ടുമാറിയതുമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ നിന്‍റെ മഹാകരുണ നിമിത്തം അവരെ മരുഭൂമിയിൽ വിട്ടുകളഞ്ഞില്ല; പകലിൽ അവരെ വഴിനടത്തിയ മേഘസ്തംഭവും രാത്രിയിൽ അവര്‍ക്കു വെളിച്ചം കൊടുത്ത് അവര്‍ നടക്കേണ്ടുന്ന വഴി കാണിച്ച അഗ്നിസ്തംഭവും അവരെ വിട്ടുമാറിയതുമില്ല.
Malayalam Bible POC-ML 2013
എന്നിട്ടും കാരുണ്യവാനായ അവിടുന്ന് അവരെ മ രുഭൂമിയില്‍ ഉപേക്‌ഷിച്ചില്ല; പകല്‍ അവരെ നയി ച്ചമേഘസ്‌തംഭവും രാത്രി അവര്‍ക്കു വഴികാട്ടിയ അഗ്‌നിസ്‌തംഭവും അവരെ വിട്ടുപോയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അങ്ങയുടെ മഹാകരുണയാൽ അങ്ങ് അവരെ മരുഭൂമിയിൽ ഉപേക്ഷിച്ചില്ല; പകൽ അവർക്കു പോകുന്നതിനുള്ള വഴിയിൽ അവരെ നടത്തിയ മേഘസ്തംഭമോ രാത്രിയിൽ അവരുടെ വഴിയിൽ വെളിച്ചം നൽകിയ അഗ്നിസ്തംഭമോ അവരിൽനിന്നും അകന്നില്ല.